1 GBP = 103.87

ശിവരാത്രി ആഘോഷത്തിനിടെ പ്രസാദം കഴിച്ച 1500 പേര്‍ അവശനിലയില്‍ ; 300 പേര്‍ ആശുപത്രിയില്‍

ശിവരാത്രി ആഘോഷത്തിനിടെ പ്രസാദം കഴിച്ച 1500 പേര്‍ അവശനിലയില്‍ ; 300 പേര്‍ ആശുപത്രിയില്‍

ഭോപ്പാല്‍: മഹാശിവരാത്രി ഉത്സവത്തിനോട് അനുബന്ധിച്ച് വിതരണം ചെയ്ത പ്രദസാദം കഴിച്ച 1500 പേര്‍ അവശനിലയില്‍. 300 ഓളം പേര്‍ ഇതിനകം ചികിത്സ തേടി. മധ്യപ്രദേശിലെ ബര്‍വാനി ജില്ലയില്‍ ചൊവ്വാഴ്ചയാണ് സംഭവം.

ഭര്‍വാനിയിലെ ഒരു ആശ്രമത്തില്‍ നടന്ന ഉത്സവത്തിനിടെ വിതരണം ചെയ്ത പ്രസാദം കഴിച്ചവര്‍ക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. പലര്‍ക്കും കടുത്ത വയറുവേദനയും ഛര്‍ദ്ദിയും ഉണ്ടായി. ഏഴൂ ഗ്രാമങ്ങളില്‍ ഉള്ളവര്‍ക്കാണ് ശാരീരിക അസ്വസ്ഥതയുള്ളതായി ജില്ലാ ഭരണകൂടം അറിയിച്ചു. ഇവരെയെല്ലാം സമീപത്തുള്ള ആശുപത്രികളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്.

ഈ വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നതോടെ കൂടുതല്‍ പേര്‍ പരാതിയുമായി എത്തന്നനുണ്ട്. സ്വകാര്യ വാഹനങ്ങളിലും ട്രാക്ടറുകളിലും പിക്അപ് വാഹനങ്ങളിലുമാണ് ആളുകള്‍ ആശുപത്രിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.

അടിയന്തര സാഹചര്യം പരിഗണിച്ച് കൂടുതല്‍ ജീവനക്കാരെ നിയോഗിച്ചതായും രോഗികളായി എത്തുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ടെന്നും ജില്ലാ കലക്ടര്‍ തേജസ്വി എസ്. നായിക് പറഞ്ഞു.

ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളിലെ സൗകര്യ കുറവ് അടിയന്തര ചികിത്സ നല്‍കുന്നതിന് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. സ്വകാര്യ ആശുപത്രികളുടെ സഹായവും തേടി. ടെന്റുകള്‍ കെട്ടിയാണ് ആളുകള്‍ക്ക് ചികിത്സ നല്‍കുന്നത്. സ്വകാര്യ ആശുപത്രികളില്‍ സര്‍ക്കാര്‍ മരുന്ന് എത്തിച്ചുനല്‍കിയെങ്കിലും അവയ്ക്ക് പണം ഈടാക്കുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more