1 GBP = 103.54
breaking news

മാസ് ലുക്കിൽ മമ്മൂട്ടി; ഭീഷ്മപർവം പോസ്റ്റർ വൈറൽ

മാസ് ലുക്കിൽ മമ്മൂട്ടി; ഭീഷ്മപർവം പോസ്റ്റർ വൈറൽ

അമൽ നീരദിൻ്റെ മമ്മൂട്ടിച്ചിത്രം ഭീഷ്മപർവം പോസ്റ്റർ വൈറൽ. മമ്മൂട്ടിയുടെ 70ആം ജന്മദിനവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ പോസ്റ്റർ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. ഗ്യാങ്സ്റ്റർ ഫിലിമായ ഭീഷ്മപർവം അമൽ നീരദ് പ്രൊഡക്ഷൻസ് തന്നെയാണ് നിർമ്മിക്കുക.

നവാഗതനായ ദേവ്ദത്ത് ഷാജിയും അമൽ നീരദും ചേർന്നാണ് ചിത്രത്തിൻ്റെ തിരക്കഥയൊരുക്കുന്നത്. ആനന്ദ് സി ചന്ദ്രനാണ് ചിത്രത്തിൻ്റെ ക്യാമറ. എഡിറ്റ് വിവേക് ഹർഷൻ. സുഷിൻ ശ്യാമാണ് സംഗീതം. മമ്മൂട്ടിക്കൊപ്പം തബു, സൗബി ഷാഹിർ, ശ്രീനാഥ് ഭാസി, നദിയ മൊയ്തു, ഷൈൻ ടോം ചാക്കോ തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിക്കുക.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more