1 GBP = 103.95
breaking news

കോമൺവെൽത്ത് ഗെയിംസ്: പാരാ ടേബിള്‍ ടെന്നീസ് വനിതകളുടെ സിം​ഗിൾസിൽ സ്വർണം നേടി ഭവിന പട്ടേൽ

കോമൺവെൽത്ത് ഗെയിംസ്: പാരാ ടേബിള്‍ ടെന്നീസ് വനിതകളുടെ സിം​ഗിൾസിൽ സ്വർണം നേടി ഭവിന പട്ടേൽ

ബെര്‍മിങ്ഹാം: പാരാ ടേബിള്‍ ടെന്നീസ് വനിതകളുടെ സിം​ഗിൾസിൽ സ്വർണം നേടി ഭവിന പട്ടേൽ. നൈജീരിയയുടെ ഇഫെച്ചുക്വുഡെ ക്രിസ്റ്റ്യാന ഇക്‌പിയോയിയെ ആണ് ഭവിന പരാജയപ്പെടുത്തിയത്. 12-10,11-2, 11-9 എന്നിങ്ങനെയായിരുന്നു സ്‌കോർ.

ഇതോടെ ഇന്ത്യക്ക് കോമൺ വെൽത്ത് ​ഗെയിംസിൽ പതിമൂന്ന് സ്വർണമായി. ടോക്കിയോ പാരാലിംമ്പിക്സിൽ ​ഗുജറാത്തിൽ നിന്നുളള ഭവിന പട്ടേൽ വെളളി നേടിയിരുന്നു. 2011ൽ പിടിടി തായ്‌ലൻഡ് ഓപ്പണിൽ വ്യക്തിഗത വിഭാഗത്തിൽ വെള്ളി മെഡൽ നേടിയതോടെ ഭവിന ലോക റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്തെത്തിയിരുന്നു.

2013-ൽ ബെയ്ജിംഗിൽ നടന്ന ഏഷ്യൻ പാരാ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ വനിതാ സിംഗിൾസ് ക്ലാസ് 4-ൽ ഭവിന വെള്ളി മെഡൽ നേടി. 2017-ൽ ബെയ്ജിംഗിൽ നടന്ന ഏഷ്യൻ പാരാ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ വെങ്കലവും നേടിയിരുന്നു.

ഇന്നലെ നടന്ന കോമൺവെൽത്ത് ​ഗെയിംസ് പാരാ ടേബിൾ ടെന്നീസ് വനിതാ സിംഗിൾസിൽ സോണാൽബെൻ മനുഭായ് പട്ടേൽ വെങ്കല മെഡൽ നേടിയിരുന്നു. ഇംഗ്ലണ്ടിന്റെ സ്യൂ ബെയ്‌ലിയെ 11-5, 11-2, 11-3 എന്ന സ്‌കോറിനാണ് സോണാൽബെൻ മനുഭായ് പട്ടേൽ പരാജയപ്പെടുത്തിയത്. പുരുഷ വിഭാഗം സിംഗിൾസിൽ 3-5 വെങ്കല മെഡൽ പ്ലേ ഓഫിൽ ഇന്ത്യയുടെ രാജ് അരവിന്ദൻ അളഗർ നൈജീരിയയുടെ ഇസൗ ഒഗുൻകുൻലെയോട് 0-3 ന് പരാജയപ്പെട്ടു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more