1 GBP = 103.61
breaking news

നടി ഭാവനയ്ക്ക് ഇന്ന് മംഗല്യം; കന്നഡ നിർമാതാവ് നവീനാണ് വരൻ

നടി ഭാവനയ്ക്ക് ഇന്ന് മംഗല്യം; കന്നഡ നിർമാതാവ് നവീനാണ് വരൻ

തൃശൂർ ∙ നടി ഭാവനയും കന്നഡ സിനിമാ നിർമാതാവ് നവീനുമായുള്ള വിവാഹം ഇന്ന്. നഗരത്തിലെ അമ്പലത്തിൽ വീട്ടുകാർ മാത്രം പങ്കെടുക്കുന്ന ചടങ്ങിലാണു മിന്നുകെട്ട്. തുടർന്ന് ഉച്ചവിരുന്ന്. അടുത്ത ബന്ധുക്കൾക്കും സിനിമാമേഖലയിലെ സുഹൃത്തുക്കൾക്കുമായി വൈകിട്ട് സ്നേഹവിരുന്നുമുണ്ട്. ബെംഗളൂരുവിൽ നവീനിന്റെ വീട്ടുകാർക്കും സുഹൃത്തുക്കൾക്കുമായി പിന്നീടു വിവാഹസൽക്കാരം നടത്തും.

വിവാഹത്തലേന്ന് ഞായറാഴ്ച തൃശൂരിലെ വീട്ടിൽ രമ്യ നമ്പീശന്റെ നേതൃത്വത്തിൽ സിനിമാമേഖലയിലെ അടുത്ത കൂട്ടുകാരികൾ എത്തി. മൈലാഞ്ചി ഇടൽ ചടങ്ങ് നടത്തി. തൃശൂരിൽ ഫൊട്ടോഗ്രഫറായിരുന്ന പരേതനായ ജി.ബാലചന്ദ്രന്റെയും പുഷ്പയുടെയും മകളാണു ഭാവന.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more