1 GBP = 104.05

നടി ഭാവന വിവാഹിതയായി; നവീൻ ഭാവനക്ക് മിന്ന് ചാർത്തിയത് തൃശൂർ തിരുവന്പാടി ക്ഷേത്രത്തിൽ

നടി ഭാവന വിവാഹിതയായി; നവീൻ ഭാവനക്ക് മിന്ന് ചാർത്തിയത് തൃശൂർ തിരുവന്പാടി ക്ഷേത്രത്തിൽ

തൃശൂര്‍: ഏറെ നാളത്തെ കാത്തിരിപ്പിന് അവസാനം. നടി ഭാവനയും കന്നഡ നിര്‍മ്മാതാവ് നവീനും തമ്മിലുള്ള വിവാഹം നടന്നു. തൃശൂര്‍ തിരുവമ്പാടി ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.

അടുത്ത ബന്ധുക്കള്‍ക്കും സിനിമാ മേഖലയിലെ സുഹൃത്തുക്കള്‍ക്കുമായി വൈകുന്നേരം ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ വിരുന്നൊരുക്കും. ബെംഗളൂരുവില്‍ നവീനിന്റെ വീട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കുമായി പിന്നീട് വിവാഹ സത്കാരം നടക്കും.

ഞായറാഴ്ച്ച നടന്ന മൈലാഞ്ചിയിടല്‍ ചടങ്ങിന് രമ്യാ നമ്പീശന്റെ നേതൃത്വത്തിലുള്ള താരങ്ങള്‍ വന്നിരുന്നു. നടിമാരായ രമ്യാ നമ്പീശന്‍, ഷഫ്ന, മൃദുല, ശ്രിത ശിവദാസ്, ഗായിക സയനോര എന്നിവരാണ് മെഹന്ദി ചടങ്ങിനെത്തിയത്.


Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more