1 GBP = 103.89

‘സ്ത്രീ കേന്ദ്രീകൃത സിനിമകള്‍ ഇല്ലാത്തതിനു കാരണം നായകന്‍മാരുടെ സമ്മര്‍ദം’; തുറന്നടിച്ച് നടി ഭാമ

‘സ്ത്രീ കേന്ദ്രീകൃത സിനിമകള്‍ ഇല്ലാത്തതിനു കാരണം നായകന്‍മാരുടെ സമ്മര്‍ദം’; തുറന്നടിച്ച് നടി ഭാമ

കോഴിക്കോട്: കേരളത്തില്‍ സ്ത്രീ കേന്ദ്രീകൃത സിനിമകള്‍ ഇല്ലാത്തതിനു കാരണം നായകരുടെ സമ്മര്‍ദമാണെന്ന് പ്രശസ്ത നടി ഭാമ. കഥാപാത്രം തങ്ങള്‍ക്കുമേലെ പോകുമെന്ന ചിന്തയാണ് ഇത്തരം നായകര്‍ക്കെന്നും ഭാമ തുറന്നടിച്ചു. വിഎം വിനുവിന്റെ മറുപടി സിനിമാ ടീമുമായി കോഴിക്കോട് പ്രസ്‌ക്ലബില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു ഭാമ.

പുതിയ കാലത്ത് സ്ത്രീ ഉയര്‍ത്തുന്ന ചോദ്യങ്ങളാണ് മറുപടിയിലുള്ളതെന്നും ഭാമ പറഞ്ഞു. 14 വയസുകാരിയുടെ അമ്മയുടെ കഥാപാത്രമായി വേഷമിടുക വഴി സമകാലിക സംഭവങ്ങളിലേക്കുള്ള ചോദ്യങ്ങളും സിനിമയിലുണ്ടെന്നും സ്ത്രീ കേന്ദ്രീകൃതമായ കഥയിലെ നായികയാവുക വഴി വലിയ അംഗീകാരമാണിതെന്നും ഭാമ പറഞ്ഞു. സ്ത്രീയെ കേന്ദ്ര കഥാപാത്രമാക്കുന്ന പഴയ രീതിയിലേക്കുള്ള തിരിച്ചുവരവാണിത്. സമൂഹത്തില്‍ പെണ്ണിനുള്ള പ്രതിഷേധമാണ് സിനിമയിലുള്ളതെന്നും ഭാമ പറഞ്ഞു.

അതേസമയം, ഭാമയുടെ അഭിപ്രായത്തിനെതിരെ നടന്‍ റഹ്മാന്‍ രംഗത്തെത്തി. അത്തരമൊരു സമ്മര്‍ദമുണ്ടെന്ന് തനിക്ക് തോന്നുന്നില്ലെന്ന് റഹ്മാന്‍ പറഞ്ഞു. സ്ത്രീയെ മുഖ്യകഥാപാത്രമാക്കുന്നതില്‍ നായകര്‍ക്ക് എന്തെങ്കിലും സമ്മര്‍ദമുള്ളതായി തോന്നുന്നില്ലെന്നും അങ്ങനെ ഉണ്ടായിരുന്നെങ്കില്‍ മറുപടിയില്‍ താന്‍ നായകനാവുമായിരുന്നോയെന്നും റഹ്മാന്‍ ചോദിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more