1 GBP = 103.12

യൂട്യൂബറെ കയ്യേറ്റം ചെയ്ത സംഭവം; ഭാഗ്യലക്ഷ്മി അടക്കമുള്ളവരുടെ ജാമ്യാപേക്ഷ തള്ളി കോടതി

യൂട്യൂബറെ കയ്യേറ്റം ചെയ്ത സംഭവം; ഭാഗ്യലക്ഷ്മി അടക്കമുള്ളവരുടെ ജാമ്യാപേക്ഷ തള്ളി കോടതി

സ്ത്രീകളെ അധിക്ഷേപിച്ച് വീഡിയോ നിര്‍മ്മിച്ച യൂട്യൂബറെ കയ്യേറ്റം ചെയ്ത കേസില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി തള്ളി. യൂട്യൂബര്‍ വിജയന്‍ പി നായരെ ആക്രമിച്ച കേസിലെ ജാമ്യാപേക്ഷയാണ് തള്ളിയത്. ഭാഗ്യലക്ഷ്മി, ശ്രീലക്ഷ്മി അറയ്ക്കല്‍, ദിയ സന എന്നിവരുടെ ജാമ്യാപേക്ഷായണ് തള്ളിയത്.

മുന്‍കൂര്‍ ജാമ്യ ഹര്‍ജിയെ സര്‍ക്കാര്‍ അഭിഭാഷകന്‍ എതിര്‍ത്തിരുന്നു. ജാമ്യം നല്‍കുന്നചിന് നിയമം കയ്യിലെടുക്കുന്നതിന് പ്രചോദനമായ തെറ്റായ സന്ദേശമാകുമെന്നുമായിരുന്നു പ്രോസിക്യൂഷന്‍ വാദിച്ചത്. ഭാഗ്യലക്ഷ്മി, ശ്രീലക്ഷ്മി അറയ്ക്കല്‍, ദിയ സന എന്നിവരുടെ ജാമ്യാപേക്ഷയാണ് പ്രോസിക്യൂഷന്‍ എതിര്‍ത്തത്.

അതേസമയം, വിജയ് പി നായര്‍ക്ക് വ്യാഴാഴ്ച ജാമ്യം അനുവദിച്ചിരുന്നു. തിരുവനന്തപുരം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അശ്ലീല വീഡിയോ കേസില്‍ ജാമ്യം ലഭിക്കാത്തതിനാല്‍ വിജയ് പി നായര്‍ക്ക് പുറത്തിറങ്ങാന്‍ കഴിയില്ല.

കേസില്‍ ഭാഗ്യലക്ഷ്മി അടക്കമുള്ളവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്തായിരുന്നു പൊലീസ് എഫ്ഐആര്‍ സമര്‍പ്പിച്ചിരുന്നത്. കയ്യേറ്റം, അതിക്രമം, ഭീഷണി, മോഷണം തുടങ്ങിയ കുറ്റങ്ങളായിരുന്നു പൊലീസ് ചുമത്തിയിരുന്നത്. ഇത് ആവര്‍ത്തിക്കുകയും ജാമ്യം നല്‍കുന്നത് തടയുകയുമായിരുന്നു പ്രോസിക്യൂഷന്‍. ഇത്രത്തോളം തെളിവുകള്‍ പുറത്തുവന്നിട്ടുള്ളതിനാല്‍ ഇവര്‍ക്ക് ജാമ്യം നല്‍കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചത്.

പുരുഷാവകാശ സംഘടന എന്ന ഒരു കൂട്ടായ്മയും ഇവര്‍ക്ക് ജാമ്യം നല്‍കുന്നതിനെ എതിര്‍ത്ത് രംഗത്തെത്തിയിരുന്നു.

സ്ത്രീകളെ യൂട്യൂബിലൂടെ അസഭ്യം പറഞ്ഞ വിജയ് പി നായര്‍ക്ക് കഴിഞ്ഞ ദിവസം കോടതി ജാമ്യം നിഷേധിച്ചിരുന്നു. തിരുവനന്തപുരം സിജെഎം കോടതി ആണ് ജാമ്യം നിഷേധിച്ചത്.

സ്ത്രീ അധിക്ഷേപ വീഡിയോകളിലൂടേയും തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളിലൂടെയും വാര്‍ത്തകളില്‍ ഇടം പിടിച്ച വിജയ് പി നായര്‍ക്കെതിരെ നല്‍കിയ പരാതിയില്‍ നടി ഭാഗ്യലക്ഷ്മിയുടെ മൊഴിയെടുത്തിരുന്നു. വിജയ് പി നായരും സംവിധായകന്‍ ശാന്തിവിള ദിനേശും യു ട്യൂബ് ചാനലുകള്‍ വഴി അപകീര്‍ത്തിപരമായ പ്രചരണം നടത്തിയെന്ന പരാതിയിലാണ് പൊലീസ് നടപടി. ഇരുവര്‍ക്കുമെതിരെ തന്റെ കൈവശമുള്ള ഡിജിറ്റല്‍ തെളിവുകള്‍ ഭാഗ്യലക്ഷ്മി അന്വേഷണസംഘത്തിന് കൈമാറിയിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more