1 GBP = 93.35
breaking news

ബെവ്‌ ക്യൂ ആപ്പിൽ രണ്ടാം ദിവസവും സാങ്കേതിക പ്രശ്നങ്ങൾ; നിരാശരായി മദ്യപാനികൾ

ബെവ്‌ ക്യൂ ആപ്പിൽ രണ്ടാം ദിവസവും സാങ്കേതിക പ്രശ്നങ്ങൾ; നിരാശരായി മദ്യപാനികൾ

കൊച്ചി: കോവിഡ് പശ്ചാത്തലത്തിൽ മദ്യശാലകളിലെ തിരക്കൊഴിവാക്കാൻ സർക്കാർ പുറത്തിറക്കിയ ഓൺലൈൻ ടോക്കൺ സംവിധാനമായ ബെവ്ക്യൂ ആപ്പിൽ ഇന്നും സങ്കേതിക പ്രശ്നങ്ങൾ. രജിസ്ട്രേഷനുള്ള ഒടിപി കിട്ടാത്തതായിരുന്നു ഇന്നലെ വരെയുള്ള പ്രശ്നം. രാത്രിയോടെ മൂന്ന് പുതിയ ഒടിപി സേവന ദാതാക്കളെ കണ്ടെത്തി പ്രശ്നം പരിഹരിച്ചതായി കമ്പനി അറിയിച്ചെങ്കിലും ഇന്ന് രാവിലെ ആപ്പിൽ വീണ്ടും സാങ്കേതിക പ്രശ്നമുണ്ടാക്കുകയായിരുന്നു.

രാവിലെ മദ്യം ബുക്ക് ചെയ്യാൻ ശ്രമിച്ച പ‍ല‍ർക്കും ഒടിപി കിട്ടുകയോ രജിസ്ട്രേഷൻ പൂ‍ർത്തിയാക്കാനോ പറ്റിയില്ല. ഒൻപത് മണിക്ക് ശേഷം ബുക്ക് ചെയ്യാൻ ശ്രമിച്ചവ‍ർക്ക് പുല‍ർച്ചെ 3.35 മുതൽ 9 വരെയുള്ള സമയത്തേ ബുക്കിം​ഗ് നടത്താനാവൂ എന്ന സന്ദേശമാണ് ലഭിച്ചത്.

അതേസമയം ഇന്നത്തേക്ക് മദ്യം വാങ്ങാനായി 15 ലക്ഷത്തോളം പേ‍ർ ബുക്കിം​ഗ് നടത്തിയെന്നാണ് ഫെയർകോഡ് കമ്പനി അറിയിച്ചത്. ബാർകോഡ് പരിശോധിക്കാനുള്ള സംവിധാനം ലഭ്യമല്ലാത്തതിനാൽ പലയിടത്തും ഇന്ന് ബാ‍ർകോഡ് രേഖപ്പെടുത്തി മദ്യം നൽകുകയാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more