1 GBP = 103.92
breaking news

പ്രളയക്കെടുതിക്കിടയിലും ഓണത്തിന് വിറ്റഴിച്ചത് 516 കോടി രൂപയുടെ മദ്യമെന്ന് ബീവറേജസ് കോർപ്പറേഷൻ

പ്രളയക്കെടുതിക്കിടയിലും ഓണത്തിന് വിറ്റഴിച്ചത് 516 കോടി രൂപയുടെ മദ്യമെന്ന് ബീവറേജസ് കോർപ്പറേഷൻ

തിരുവനന്തപുരം: പ്രളയ​ക്കെടുതിയിലും ഓണത്തിന് മലയാളി കുടിച്ചത് 516 കോടിയുടെ മദ്യമെന്ന് ബിവറേജസ് കോര്‍പറേഷന്‍. പ്രളയത്തിനും ഓണത്തിനുമിടയിലെ 10 ദിവസങ്ങളിലാണ്​ ഇത്രയും മദ്യം ചെലവായത്​. ബാറുകളിലെയും കണ്‍സ്യൂമര്‍ഫെഡി​​െൻറ വില്‍പന കൂടാതെയുമുള്ള തുകയാണിത്. തിരുവോണത്തിന് ബെവ്‌കോ ഷോപ്പുകള്‍ പ്രവര്‍ത്തിച്ചിരുന്നില്ല.

പ്രളയത്തെതുടര്‍ന്ന് 270 എണ്ണത്തില്‍ 60 ഷോപ്പുകള്‍ അടച്ചിടുകയും ചെയ്തിരുന്നു. മുന്‍ വര്‍ഷത്തെക്കാള്‍ വില്‍പനയില്‍ 17 കോടിയുടെ കുറവുണ്ട്​. ഇരിങ്ങാലക്കുടയിലാണ് ഏറ്റവുമധികം മദ്യവില്‍പന നടന്നത്. 1.22 കോടിയുടെ മദ്യമാണ് വിറ്റത്. മുന്‍വര്‍ഷം തിരുവോണദിവസം ഉള്‍പ്പെടെ 533 കോടിയുടെ മദ്യമായിരുന്നു ബിവേറജസി​​െൻറ വില്‍പനകേന്ദ്രങ്ങള്‍ വഴി വിറ്റത്. ഉത്രാടദിനത്തില്‍ 88 കോടിയുടെയും അവിട്ടം ദിനത്തില്‍ 59 കോടിയുടെയും മദ്യം വിറ്റു. അടഞ്ഞുകിടന്ന 60 ഷോപ്പുകളില്‍ 15 എണ്ണം ഇനിയും തുറക്കാനുണ്ടെന്നും ബെവ്‌കോ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more