1 GBP = 103.12

നാട്ടിൽ ചികിത്സയിലിരിക്കെ ബെറ്റി സോജി (47) മരണത്തിന് കീഴടങ്ങി… നടുക്കം വിട്ട് മാറാതെ സന്ദർലാൻഡിലെ മലയാളി സമൂഹം…

നാട്ടിൽ ചികിത്സയിലിരിക്കെ ബെറ്റി സോജി (47) മരണത്തിന് കീഴടങ്ങി… നടുക്കം വിട്ട് മാറാതെ സന്ദർലാൻഡിലെ മലയാളി സമൂഹം…

സന്ദർലാൻഡ്:- മലയാളി അസോസിയേഷൻ സന്ദർലാൻഡിൻ്റെ ആദ്യത്തെ  പ്രസിഡൻറും സജീവ സാന്നിദ്ധ്യവുമായിരുന്ന സോജി ജോസഫിൻ്റെ സഹധർമ്മിണി ബെറ്റി സോജി (47) ഇന്നലെ നാട്ടിൽ നിര്യാതയായി. അങ്കമാലി അപ്പോളോ ആശുപത്രിയിൽ ഡയാലിസിസിന് വിധേയമായിക്കൊണ്ടിരിക്കുന്ന അവസരത്തിൽ പെട്ടെന്ന് കാർഡിയാക് അറസ്റ്റ് ഉണ്ടാവുകയും തൽക്ഷണം മരണം സംഭവിക്കുകയുമായിരുന്നു. ബെറ്റിയുടെ ചികിത്സാർത്ഥം സോജിയും കുടുംബവും നാട്ടിലായിരുന്നു. ചികിത്സ തുടരുന്നതിനാൽ പഠനത്തിന് തടസ്സമുണ്ടാകാതിരിക്കാൻ മൂത്ത മകൾ സാന്ദ്ര രണ്ട് ദിവസം മുൻപാണ് തിരികെ യുകെയിലേക്ക് വന്നിരുന്നു. അമ്മയോട് യാത്ര പറഞ്ഞ് സാന്ദ്ര തിരികെ എത്തിയതിൻ്റെ പിറ്റേന്ന് തന്നെ അമ്മ ലോകത്തോട് വിട പറഞ്ഞിരുന്നു. അമ്മയുടെ മരണവാർത്ത അറിയാതെയാണ് മകൾ സാന്ദ്ര ഇന്ന് ഉച്ചക്ക് ലണ്ടനിൽ നിന്നും യാത്രയായത്. കുടുംബത്തിൻ്റെ ആവശ്യപ്രകാരം ഇന്നലെ നടന്ന മരണം യുക്മ ന്യൂസ് പ്രസിദ്ധീകരിക്കാതിരിക്കുകയായിരുന്നു. 

2009 ൽ യു കെയിലെത്തുന്നതിന് മുൻപ് സോജിയും കുടുംബവും സൗദിയിലായിരുന്നു. യുകെയിൽ 2009-ൽ റെഡിംങിലെത്തിയ സോജിയും കുടുംബവും 2010ലാണ് സന്ദർലാൻഡിൽ താമസമാക്കിയത്. ബെറ്റി സണ്ടർലാൻഡ് റോയൽ ഹോസ്പിറ്റലിൽ നഴ്സാസായി ജോലി ചെയ്തു വരികയായിരുന്നു.

സോജിയോടും  കുട്ടികളോടുമൊപ്പം മാസ് സംഘടനയുടെയും മറ്റെല്ലാ പൊതു  പരിപാടികളിലും വന്ന് സഹകരിച്ചുകൊണ്ടിരുന്ന ബെറ്റിയുടെ വേർപാട് ഞെട്ടലോടെയാണ് സന്ദർലാൻഡിലെ മലയാളി സമൂഹം ശ്രവിച്ചത്. ബെറ്റിയുടെ ചികിത്സാകാര്യങ്ങൾക്കായി കുടുംബസമേതം കേരളത്തിലേക്ക് തിരിച്ച് അധികം വൈകാതെ തന്നെ ബെറ്റിയുടെ വേർപാടിന്റെ ഞെട്ടിക്കുന്ന വാർത്തയാണ് സണ്ടർലൻഡ് മലയാളീകൾ അറിഞ്ഞിരിക്കുന്നത്. ഇയർ 9 വിദ്യാർത്ഥിയായ ബെൻ സോജി മകനാണ്.  പാലാ ഭരണങ്ങാനം അമ്പാറനിരപ്പ് വെളുത്തേടത്താണ് ബെറ്റിയുടെ സ്വന്തം ഭവനം.

ബെറ്റിയുടെ സംസ്ക്കാരം ഏപ്രിൽ 26 ന് ഉച്ചതിരിഞ്ഞു മകൾ സാന്ദ്ര എത്തിച്ചേർന്നിട്ട് നടത്തുന്നതാണ്. സംസ്കാര ശുശ്രൂഷകൾ  സോജിയുടെ ഭവനത്തിൽ നിന്നും ആരംഭിച്ച് ഇടവക  ദേവാലയമായ താന്നിപ്പുഴ സെന്റ്. ജോസഫ്  പള്ളിയുടെ സിമിത്തേരിയിൽ ആയിരിക്കും നടക്കുക.

ബെറ്റി സോജിയുടെ വേർപാടിൽ യുക്മ പ്രസിഡൻ്റ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, ട്രഷറർ അനീഷ് ജോൺ, വൈസ് പ്രസിഡൻറ് എബി സെബാസ്റ്റ്യൻ, യുക്മ ഉപദേശക സമിതിയംഗം സിബി തോമസ്, മാസ് പ്രസിഡൻ്റ് റെയ്മണ്ട് മുണ്ടക്കാട്ട് തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതയുടെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ ദുഃഖിക്കുന്ന  കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു. ആദരാഞ്ജലികൾ!!!

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more