1 GBP = 103.97
breaking news

മലയാളികൾക്ക് അഭിമാനമായി എ ലെവലിൽ മികച്ച വിജയങ്ങളുമായി ഐലിൻ, ജിലി,ജാസിൻ…

മലയാളികൾക്ക് അഭിമാനമായി എ ലെവലിൽ മികച്ച വിജയങ്ങളുമായി ഐലിൻ, ജിലി,ജാസിൻ…

 

ഇന്നലെ പ്രസിദ്ധീകരിച്ച എ ലെവൽ പരീക്ഷയിൽ മികച്ച വിജയം നേടി മലയാളികളുടെ അഭിമാനമായി മാറിയ കുട്ടികളെ പരിചയപ്പെടുത്തുന്നു.

ലിവർപൂൾ ബെർക്കിന് ഹെഡിൽ താമസിക്കുന്ന ആന്റോ ജോസ് സോഫി ആന്റോ ദമ്പതികളുടെ മകൾ  ഐലിന്‍ ആന്റോയും എ ലെവൽ പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കി ലണ്ടൻ ഇമ്പിരിയൽ കോളേജിൽ മെഡിസിന് അഡ്മിഷൻ നേടി.സഹോദരൻ ഐവിൻ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്.

ഇമ്പിരിയൽ കോളേജ് ലോകത്തിലെ തന്നെ അറിയപ്പെടുന്ന കോളേജാണ്. അയിലിന്റെ കുടുബം കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി നിന്നും യു കെ യിലെ ലിവർപൂൾ ബെർകിൻഹെഡിലേക്കു കുടിയേറിയതാണ്.

ആന്റോ നാട്ടിൽ അറിയപ്പെടുന്ന സമൂഹിക പ്രവർത്തകനും S F I നേതാവുമായിരുന്നു. ബർക്കിൻഹെഡ്  സെന്റ്.ജോസഫ് സീറോ മലബാർ ഇടവകയുടെ ട്രസ്റ്റിയാണ്.  ഇടുക്കി ചാരിറ്റി ഗ്രുപ്പിന്റെ ഉപേദശക സമിതി അംഗവുമാണ് .  കോടഞ്ചേരി വിളക്കുന്നേൽ കുടുംബാംഗമാണ് ആന്റോ.ഭാര്യ സോഫി കോടഞ്ചേരി മാരാമറ്റത്തിൽ കുടുംബാംഗമാണ്.

 പീറ്റര്‍ഫീഡില്‍ താമസിക്കുന്ന ജിസണ്‍ പോളി ദമ്പതികളുടെ മകള്‍ ജിലി ജിസണ്‍ യു കെ യിലെ മുഴുവന്‍ മലയാളികള്‍ക്കും അഭിമാനമായി മാറി. .

ഇന്നലെ പ്രസിദ്ധികരിച്ച എ ലെവല്‍ ഫലം പുറത്തുവന്നപ്പോള്‍ ജിലി ജിസണ്‍ന്‍റെ കുടുംബ ത്തില്‍ സന്തോഷം നിറയുകയാണുണ്ടായത്.  സയിന്‍സ് ,കണക്ക്, കെമിസ്ട്രി എന്നി മൂന്നു വിഷയങ്ങളിലാണ് ജിലി എ സ്റ്റാര്‍ നേടിയാണ്  ലീഡ്സ് യുണിവേഴ്സിറ്റിയില്‍ മെഡിസിനു പ്രവേശനം നേടിയത്

ജിസണ്‍ അങ്കമാലി മൂക്കന്നൂര്‍ മടശ്ശേരി കുടുംബംഗമാണ്. കഴിഞ്ഞ 11 വര്‍ഷമായി യു കെ യിലെ പീറ്റര്‍ഫീഡില്‍ താമസിക്കുന്നു ഇവര്‍ക്ക് രണ്ടു കുട്ടികളാണ് മൂത്തമകള്‍ ജെയിന്‍ ജിന്‍സണ്‍ ബള്‍ഗേറിയായിലെ വര്‍ണ്ണ യൂണിവേഴ്സിറ്റിയില്‍ മെഡിസിനു പഠിച്ചുകൊണ്ടിരിക്കുന്നു.

ആലപ്പുഴ പുളിങ്കുന്ന് കാനാച്ചേരിൽ സിന്നി ജേക്കബിന്റേയും വെളിയനാട് നാല്പതാംകുളം  സിനി സിന്നിയുടെയും മകനായ ജാസിൻ ഫിലിപ്പ് ഒരു എ സ്റ്റാറും രണ്ട് എയുമായി മികച്ച വിജയം കൈവരിച്ചു.പ്രെസ്റ്റൺ ലെയ്ലാൻഡ് റൺഷോ കോളേജിൽ പഠിച്ചിരുന്ന ജാസിൻ മെഡിസിന് ബർമിംങ്ങാം യൂണിവേഴ്സിറ്റിയിൽ ആണ് സെപ്റ്റംബറിൽ  പഠനം തുടരുന്നത്.

രജിസ്ട്രേഡ് അക്കൗണ്ടന്റായ സിന്നിയുടെയും പ്രെസ്റ്റൺ റോയൽ ഹോസ്പിറ്റലിൽ നഴ്സായ സിനിയുടെയും മൂത്ത മകനാണ് ജാസിൻ. ജി.സി.എസ്.ഇ ഫലം കാത്തിരിക്കുന്ന ജെസ്വിൻ ഫിലിപ്പ് ആണ് സഹോദരൻ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more