1 GBP = 103.12

ബെർലിനിൽ മുസ്​ലീംകൾക്ക്​ ജുമുഅ നിർവഹിക്കാൻ ചർച്ച്​ തുറന്നുനൽകി

ബെർലിനിൽ മുസ്​ലീംകൾക്ക്​ ജുമുഅ നിർവഹിക്കാൻ ചർച്ച്​ തുറന്നുനൽകി

ബെർലിൻ:  സാമൂഹിക അകലം പാലിച്ച്​ ജുമുഅ നടത്താനായി ബെർലിനിൽ മുസ്​ലിംകൾക്ക്​ ചർച്ച്​ തുറന്നു നൽകി. 1.5 മീറ്റർ അകലം പാലിച്ച്​ ആരാധനാലയങ്ങളിൽ പ്രാർഥന നടത്താൻ മെയ്​ നാലുമുതൽ ജർമനി അനുവാദം നൽകിയിരുന്നു. 

ബെർലിനിലെ നിയോകോൾ ജില്ലയിലെ ദാർ അസ്സലാം മസ്​ജിദിന്​ സാമൂഹിക നിയന്ത്രണങ്ങൾ പാലിച്ച്​ ​ജുമുഅ നടത്താനുള്ള സൗകര്യങ്ങൾ ഇല്ലാതെ വന്നതോടെയാണ്​ സഹായവുമായി ക്രൂസ്​ബർഗിലെ മാർത്ത ലൂഥറൻ ചർച്ച്​ രംഗത്തുവന്നത്​. 

ക്രിസ്​തീയ പശ്ചാത്തലത്തിലുള്ള ചിത്രങ്ങളുടെയും സംഗീത ഉപകരണങ്ങളുടെയും ഇടയിലുള്ള പ്രാർഥന മികച്ച അനുഭൂതിയായിരുന്നെന്ന്​ ജുമുഅക്കെത്തിയ സമീർ ഹംദൂൻ അറിയിച്ചു. ചർച്ചിലെ പാസ്​റ്റർ മോണിക്ക മത്തിയാസ്​ സൗകര്യ​ങ്ങളൊരുക്കുന്നതിൽ സജ്ജീവമാകുകയും ജർമൻ ഭാഷയിൽ പ്രസംഗിക്കുകയും ചെയ്​തു. മുസ്​ലിം ജനസംഖ്യയിൽ യൂറോപ്പിൽ രണ്ടാമതുള്ള ജർമനിയിൽ 50ലക്ഷത്തിലേറെ മുസ്​ലീംകളുണ്ട്

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more