1 GBP = 104.02

യുക്മ മിഡ്ലാൻഡ്സ് റീജിയൻ മുൻ പ്രസിഡൻ്റ് ബെന്നി പോളിൻ്റെ മാതാവ് നിര്യാതയായി…

യുക്മ മിഡ്ലാൻഡ്സ് റീജിയൻ മുൻ പ്രസിഡൻ്റ് ബെന്നി പോളിൻ്റെ മാതാവ് നിര്യാതയായി…

യുക്മ മിഡ്ലാൻഡ്സ് റീജിയൻ മുൻ പ്രസിഡൻറും ലെസ്റ്റർ കേരള കമ്യൂണിറ്റിയുടെ മുൻ പ്രസിഡൻ്റും ഒഐസിസി നേതാവുമായ ബെന്നി പോളിൻ്റെ മാതാവ് അങ്കമാലി മൂക്കന്നൂർ മാടശ്ശേരി പരേതനായ പൗലോസിൻ്റ ഭാര്യയുമായ ത്രേസ്യാ പൗലോസ് (88)  നിര്യാതയായി. മക്കൾ:- എം.പി.വർഗീസ് (റിട്ട.കാംകോ), ബെന്നി പോൾ (ലെസ്റ്റർ), ജോയ് പോൾ ( നിർമ്മല എഞ്ചിനീയറിംഗ് കോളേജ്, ചാലക്കുടി), സിസ്റ്റർ ജ്യോതി (ജർമ്മനി). മരുമക്കൾ:- നിർമ്മല (മേട്ടയിൽ, പെരുവണ്ണാമുഴി), ബിജിമോൾ (മാക്കിയിൽ, കുറവിലങ്ങാട്), ജിൻസി (ചൂരക്കാതിൽ, കൊരട്ടി).

സംസ്കാര ശുശ്രൂഷകൾ ഇന്ന് രാവിലെ 10.30 ന് ഭവനത്തിൽ നിന്നും ആരംഭിച്ച് വിജോപുരം (മൂക്കന്നൂർ, പറമ്പയം) സെൻ്റ്.ജോസഫ് ദേവാലയത്തിൽ സംസ്കരിച്ചു. യുക്മയ്ക്ക് വേണ്ടി മുൻ മിഡ്ലാൻഡ്‌സ് റീജിയൻ പ്രസിഡൻ്റ് ഇഗ്നേഷ്യസ് പെട്ടയിൽ മൃതദേഹത്തിൽ ആദരവ് അർപ്പിച്ചു.

ബെന്നി പോളിൻ്റെ മാതാവിൻ്റെ നിര്യാണത്തിൽ യുക്മ പ്രസിഡൻ്റ് ഡോ.ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്, ട്രഷറർ ഡിക്സ് ജോർജ്, മുൻ പ്രസിഡൻറ് മനോജ് കുമാർ പിള്ള, യുക്മ ന്യൂസ് മാനേജിംഗ് എഡിറ്റർ അലക്സ് വർഗീസ്, യുക്മ ലണ്ടൻ കോർഡിനേറ്റർ എബി സെബാസ്റ്റ്യൻ, മുൻ ട്രഷറർ അനീഷ് ജോൺ, യുക്മ സൗത്ത് വെസ്റ്റ് റീജിയൻ പ്രസിഡൻ്റും യുക്മ ന്യൂസ് ചീഫ് എഡിറ്ററുമായ സുജു ജോസഫ്, യുക്മ ഈസ്റ്റ് വെസ്റ്റ് & മിഡ്ലാൻഡ്സ് റീജിയൻ ദേശീയ സമിതിയംഗം ജയകുമാർ നായർ, യുക്മ ഈസ്റ്റ് വെസ്റ്റ് & മിഡ്ലാൻഡ്സ് റീജിയൻ പ്രസിഡൻ്റ് ജോർജ് തോമസ്, സെക്രട്ടറി പീറ്റർ ജോസഫ്, ലെസ്റ്റർ കേരള കമ്യൂണിറ്റി പ്രസിഡൻ്റ് ജോസ് തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതയുടെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ ദുഖിക്കുന്ന  കുടുംബാംഗങ്ങളുടെ  വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more