1 GBP = 104.22
breaking news

ബെന്നി ബഹനാൻ ലണ്ടനിൽ; സ്വീകരണമൊരുക്കി ഓ ഐ സി സി… പ്രവർത്തകർ ആവേശത്തിൽ

ബെന്നി ബഹനാൻ ലണ്ടനിൽ; സ്വീകരണമൊരുക്കി ഓ ഐ സി സി… പ്രവർത്തകർ ആവേശത്തിൽ

സുജു ഡാനിയേൽ
ലണ്ടൻ: കെ പി സി സി ഉന്നതാധികാര സമിതി അംഗവും എ ഐ സി സി അംഗവുമായ ബെന്നി ബെഹനാന് ഓ ഐ സി സി യുടെ നേതൃത്വത്തിൽ ലണ്ടനിൽ വൻ സ്വീകരണം.ഓ ഐ സി സി യുടെ വിവിധ റീജിയനുകളിലൊന്നായ സറേ റീജിയനാണ് സ്വീകരണ പരിപാടികൾക്ക് നേതൃത്വംകൊടുക്കുന്നത്.

ഇന്ന് (തിങ്കളാഴ്ച) വൈകിട്ട് 4.30 ന്ക്രോയ്‌ടോണിലുള്ള ഷുഹൈബ് നഗർ എന്ന് നാമകരണം ചെയ്തിട്ടുള്ള സമ്മേളന വേദിയിലാണ് ചടങ്ങുകൾ നടക്കുന്നത്.ഓ ഐ സി സി യൂറോപ്പ് കോർഡിനേറ്ററും ഗ്ലോബൽ സെക്രട്ടറിയുമായ ജിൻസൺ എഫ് വർഗ്ഗീസ്‌,യുകെ കൺവീനർ ടി ഹരിദാസ് തുടങ്ങി വിവിധ സാമൂഹിക സാംസ്കാരിക നേതാക്കൾ യോഗത്തിൽ സംബന്ധിക്കും.ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വരൂപിച്ച ഷുഹൈബ് കുടുംബ സഹായ നിധി യോഗത്തിൽ വച്ച് ബെന്നി ബെഹനാന് കൈമാറും.തുടർന്ന് വിഭവ സമൃദ്ധമായ ഈസ്റ്റർ വിരുന്നും ഉണ്ടായിരിക്കുന്നതാണ്

മുഴുവൻ ഓ ഐ സി സി പ്രവർത്തകരും കൃത്യ സമയത്തു തന്നെ എത്തിച്ചേർന്നു പ്രസ്തുത പരിപാടി വൻവിജയമാക്കണമെന്നു ടി.ഹരിദാസ് അഭ്യർഥിച്ചു .

വിലാസം
ST.SAVIOURS ROAD .
St . Saviours church hall WEST CROYDON
CRO 2XE

കൂടുതൽ വിവരങ്ങൾക്ക്
കെ കെ മോഹൻദാസ് :07438772808
ബിജു കല്ലമ്പലം:07722222408
ബേബിക്കുട്ടി ജോർജ്ജ് :07961 390907

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more