1 GBP = 103.12

ബെനഡിക്ട് പതിനാറാമന്‍ കാലം ചെയ്തു

ബെനഡിക്ട് പതിനാറാമന്‍ കാലം ചെയ്തു

ബെനഡിക്ട് പതിനാറാമന്‍ അന്തരിച്ചു. 95ാം വയസില്‍ മതേര്‍ എക്ലീസിയാ മൊണാസ്ട്രിയില്‍ വച്ചായിരുന്നു അന്ത്യം. മാര്‍പ്പാപ്പയായിരിക്കെ സ്ഥാനമൊഴിഞ്ഞ ഏക വ്യക്തിയാണ് ബെനഡിക്ട് പതിനാറാമന്‍. വത്തിക്കാന്‍ പ്രസ്താവനയിലാണ് വിയോഗവാര്‍ത്ത അറിയിച്ചത്.

വത്തിക്കാനിലെ മതിലുകള്‍ക്കകത്തുള്ള മതേര്‍ എക്ലീസിയ ആശ്രമത്തിലായിരുന്നു തന്റെ അവസാന കാലങ്ങള്‍ അദ്ദേഹം ചെലവഴിച്ചത്. രോഗബാധിതനായിതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. ബു​ധ​നാ​ഴ്ച ​ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യാ​ണ്, ത​ന്റെ മു​ൻ​ഗാ​മി​യാ​യ ബ​ന​ഡി​ക്ട് 16 ാമ​​ന്റെ ആ​രോ​ഗ്യ​നി​ല ആ​ശ​ങ്ക​ജ​ന​ക​മാ​ണെ​ന്ന് അ​റി​യി​ച്ച​ത്. വ​ത്തി​ക്കാ​ൻ ഗാ​ർ​ഡ​ൻ​സി​ലെ വ​സ​തി​യി​ൽ ക​ഴി​യു​ന്ന പോ​പ് എ​മി​രി​റ്റ​സി​നെ സ​ന്ദ​ർ​ശി​ച്ച മാ​ർ​പാ​പ്പ അ​ദ്ദേ​ഹ​ത്തി​ന്റെ ആ​രോ​ഗ്യ​ത്തി​നു​വേ​ണ്ടി പ്രാ​ർ​ഥി​ക്കാ​ൻ ആ​ഹ്വാ​നം​ചെ​യ്തി​രു​ന്നു. 2005 മു​ത​ൽ 2013 വ​രെ 265ാമ​ത്തെ മാ​ർ​പാ​പ്പ​യെ​ന്ന നി​ല​യി​ൽ ആ​ഗോ​ള ക​ത്തോ​ലി​ക്കാ സ​ഭ​യെ ന​യി​ച്ച ബ​ന​ഡി​ക്ട് 16 ാമ​ൻ പ്രാ​യ​വും ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളും ചൂ​ണ്ടി​ക്കാ​ട്ടി 2013 ഫെ​ബ്രു​വ​രി 28ന് ​സ്ഥാ​ന​മൊ​ഴി​യു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് അ​ദ്ദേ​ഹം പോ​പ് എ​മി​രി​റ്റ​സ് എ​ന്നാ​ണ് അ​റി​യ​പ്പെ​ടു​ന്ന​ത്.

ബെനഡിക്ട് പതിനാറാമന്‍ മാർപാപ്പയുടെ നിര്യാണത്തിൽ യുക്മ ദേശീയ സമിതി ആദരാഞ്ജലികൾ അർപ്പിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more