1 GBP = 104.01

ബനഡിക്ട് 16ാമ​ന്റെ ആരോഗ്യനിലയിൽ പുരോഗതി; കുർബാനയിൽ പ​​ങ്കെടുത്തു

ബനഡിക്ട് 16ാമ​ന്റെ ആരോഗ്യനിലയിൽ പുരോഗതി; കുർബാനയിൽ പ​​ങ്കെടുത്തു

വ​ത്തി​ക്കാ​ൻ: പോ​പ് എ​മി​രി​റ്റ​സ് ബ​ന​ഡി​ക്ട് 16 ാമ​​ന്റെ ആ​രോ​ഗ്യ​നി​ല​യി​ൽ പു​രോ​ഗ​തി​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം ത​ന്റെ മു​റി​യി​ൽ ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യി​ൽ പ​​​ങ്കെ​ടു​ത്തെ​ന്നും വ​ത്തി​ക്കാ​ൻ അ​റി​യി​ച്ചു. ബു​ധ​നാ​ഴ്ച ​ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യാ​ണ്, ത​ന്റെ മു​ൻ​ഗാ​മി​യാ​യ ബ​ന​ഡി​ക്ട് 16 ാമ​​ന്റെ ആ​രോ​ഗ്യ​നി​ല ആ​ശ​ങ്ക​ജ​ന​ക​മാ​ണെ​ന്ന് അ​റി​യി​ച്ച​ത്. വ​ത്തി​ക്കാ​ൻ ഗാ​ർ​ഡ​ൻ​സി​ലെ വ​സ​തി​യി​ൽ ക​ഴി​യു​ന്ന പോ​പ് എ​മി​രി​റ്റ​സി​നെ സ​ന്ദ​ർ​ശി​ച്ച മാ​ർ​പാ​പ്പ അ​ദ്ദേ​ഹ​ത്തി​ന്റെ ആ​രോ​ഗ്യ​ത്തി​നു​വേ​ണ്ടി പ്രാ​ർ​ഥി​ക്കാ​ൻ ആ​ഹ്വാ​നം​ചെ​യ്തി​രു​ന്നു. 2005 മു​ത​ൽ 2013 വ​രെ 265ാമ​ത്തെ മാ​ർ​പാ​പ്പ​യെ​ന്ന നി​ല​യി​ൽ ആ​ഗോ​ള ക​ത്തോ​ലി​ക്കാ സ​ഭ​യെ ന​യി​ച്ച ബ​ന​ഡി​ക്ട് 16 ാമ​ൻ പ്രാ​യ​വും ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളും ചൂ​ണ്ടി​ക്കാ​ട്ടി 2013 ഫെ​ബ്രു​വ​രി 28ന് ​സ്ഥാ​ന​മൊ​ഴി​യു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് അ​ദ്ദേ​ഹം പോ​പ് എ​മി​രി​റ്റ​സ് എ​ന്നാ​ണ് അ​റി​യ​പ്പെ​ടു​ന്ന​ത്. വി​ര​മി​ക്ക​ലി​നു ശേ​ഷം വ​ത്തി​ക്കാ​നി​ലെ ആ​ശ്ര​മ​ത്തി​ൽ ഏ​കാ​ന്ത​വാ​സ​ത്തി​ലാ​ണ് അ​ദ്ദേ​ഹം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more