1 GBP = 103.12

ചെംസ്ഫോർഡിൽ മരണമടഞ്ഞ ബെൻസി ജോസഫിൻ്റെ അന്ത്യകർമങ്ങൾ നാളെ…

ചെംസ്ഫോർഡിൽ മരണമടഞ്ഞ ബെൻസി ജോസഫിൻ്റെ അന്ത്യകർമങ്ങൾ നാളെ…

ലണ്ടൻ: ചെംസ്ഫോർഡിൽ മരണമടഞ്ഞ ബെൻസി ജോസഫിൻ്റെ അന്ത്യകർമങ്ങൾ നാളെ. കഴിഞ്ഞ മാസമാണ് ചെംസ്ഫോർഡിൽ താമസിച്ചിരുന്ന  ബെൻസി ജോസഫ് മരണമടഞ്ഞത്. സംസ്കാര കർമങ്ങൾ നാളെ ജുൺ 30 വ്യഴാഴ്ച ലണ്ടൻ സെൻറ്. ഗ്രീഗോറിയോസ് ഓർത്തഡോക്സ്‌ ചർച്ചിൽ രാവിലെ 9 മണിക്ക് ആരംഭിക്കും. സംസ്കാരം ഉച്ച കഴിഞ്ഞു രണ്ട് മണിക്ക് ബ്രെന്റവുഡിലുള്ള ഹെറോൻഗേറ്റ്  വൂഡിൽ ഡി നടക്കും. ഇന്ത്യയിൽ സഹായം ആവശ്യമുള്ളവർക്കായി ഒരു ചാരിറ്റി കളക്ഷനും ബെൻസി ജോസെഫിന്റെ സ്മരണ നില നിർത്തുവാൻ സംഘടിപ്പിച്ചിട്ടുണ്ട് .

ചാരിറ്റി കളക്ഷനുമായി സഹകരിക്കുവാൻ താല്പര്യമുള്ളവർ താഴെ കെടുത്തിരിക്കുന്ന ലിങ്കിലൂടെ സഹായം നൽകാവുന്നതാണ്.

https://www.love2donate.co.uk//inmemory/identify_name.php?bc=467

കഴിഞ്ഞ  മാസമാണ് കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ചെംസ്‌ഫോര്‍ഡിലുള്ള മലയാളി ബെൻസി ജോസഫ് മരണത്തിന് കീഴടങ്ങിയത്. കോട്ടയം താഴത്തുപടി കുടുംബാംഗമാണ് ബെന്‍സി ജോസഫ്. ബെൻസിയുടെ കുടുംബം ദുബായില്‍ നിന്നുമാണ് ലണ്ടനിലേക്ക് കുടിയേറിയത്.

ആര്‍കിടെക്ട് ആയാണ് ബെന്‍സി ജോലി ചെയ്തിരുന്നത്. രണ്ടു കുട്ടികളുടെ അമ്മയായ ബെൻസിയും കുടുംബവും മൂത്ത കുട്ടിക്ക് ഗ്രാമർ സ്‌കൂളിൽ പ്രവേശനം ലഭിച്ചതിനെത്തുടർന്നാണ് കുടുംബം ചെംസ്‌ഫോര്‍ഡിലേക്ക് താമസം മാറിയത്. പരേതയുടെ ഭര്‍ത്താവ് സിജി മാത്യു. വീടിന്റെ മുകളിലത്തെ നിലയിൽ ശബ്ദം കേട്ടെത്തിയ സജി ഭാര്യ തളർന്നു നിലത്ത് കിടക്കുന്ന രംഗമാണ് കണ്ടെത്. ഉടൻ തന്നെ അടിയന്തിര സേവനം ലഭ്യമാക്കിയെങ്കിലും മരണം സംഭവിച്ചിരുന്നു.

ലണ്ടൻ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച് അംഗങ്ങളാണ് ബിൻസിയും കുടുംബവും. ചെംസ്ഫോർഡിൽ തന്നെ സ്വകാര്യ സ്ഥാപനത്തിൽ പ്ലാനിംഗ് കൺസൽട്ടൻറ് ആയി ജോലി നോക്കിയിരുന്ന ബിൻസി ദുബായിലാണ് സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്.

സംസ്കാരശ്രൂഷകൾ  താഴെ കെടുത്തിരിക്കുന്ന ലിങ്കിൽ കൂടി ലൈവായി കാണാവുന്നതാണ്:-

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more