1 GBP = 104.01

ബേനസീര്‍ ഭൂട്ടോയുടെ കൊലപാതകം ആസൂത്രണം ചെയ്തത് ബിന്‍ ലാദന്‍ ?

ബേനസീര്‍ ഭൂട്ടോയുടെ കൊലപാതകം ആസൂത്രണം ചെയ്തത് ബിന്‍ ലാദന്‍ ?

കറാച്ചി: മുന്‍ പാക്ക് പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ കൊലപാതകത്തിനു പിന്നില്‍ അല്‍ഖ്വയ്ദ തലവനായിരുന്ന ഉസാമ ബിന്‍ ലാദന്റെ കരങ്ങളായിരുന്നെന്ന് റിപ്പോര്‍ട്ട്. ഉസാമ ബിന്‍ ലാദന്‍ അഫ്ഗാനിസ്ഥാനിലേക്ക് താവളം മാറ്റിയത് ബേനസീര്‍ ഭൂട്ടോയുടെ കൊലപാതകം ആസൂത്രണം ചെയ്യാനായിരുന്നെന്ന് പാക്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ബേനസീര്‍ ഭൂട്ടോ കൊല്ലപ്പെട്ട് 10 വര്‍ഷം തികയുമ്പോഴാണ് നിര്‍ണായക റിപ്പോര്‍ട്ട് പുറത്തുവരുന്നത്. 2007 ഡിസംബര്‍ 27നാണ് റാവല്‍പിണ്ടിയിലെ ലിയാഖത്ത് ബാഗില്‍ വച്ച് ബേനസീര്‍ ഭൂട്ടോ വെടിയേറ്റ് മരിച്ചത്. അതിശക്തമായ ബോംബ് സ്‌ഫോടനവും ബേനസീര്‍ പങ്കെടുത്ത റാലിയ്ക്ക് നേരെ ഉണ്ടായിരുന്നു.

ഈ സംഭവങ്ങളുടെ മുഖ്യ സൂത്രധാരന്‍ ബിന്‍ ലാദനായിരുന്നു എന്ന വിവരം ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ ഉദ്ധരിച്ചാണ് പാക്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നേരത്തെ, സര്‍വീസസ് ഇന്റലിജന്‍സ് വിഭാഗം റിപ്പോര്‍ട്ട് പാക്ക് ആഭ്യന്തരമന്ത്രാലയത്തിന് കൈമാറിയിരുന്നു. 2007 ഡിസംബര്‍ 19നാണ് ഇന്റലിജന്‍സ് വിഭാഗം റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

അടിയന്തിരമായി സുരക്ഷ ശക്തമാക്കണമെന്നും ഇന്റലിജന്‍സ് വിഭാഗം ആഭ്യന്തര മന്ത്രാലയത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ബേനസീര്‍ കൊല്ലപ്പെടുന്നതിന് 6 ദിവസം മുമ്പ് വീണ്ടുമൊരും മുന്നറിയിപ്പ് സൈനികമേധാവികള്‍ ആഭ്യന്തരമന്ത്രാലയത്തിന് നല്‍കിയിരുന്നെന്നും പുറത്തുവന്ന മാധ്യമറിപ്പോര്‍ട്ടുകളില്‍ പറയുന്നു. പാക്ക് സൈന്യം നല്‍കിയ വിവരങ്ങളിലും ബിന്‍ ലാദന്റെ വീട്ടില്‍ നടത്തിയ പരിശോധനകളിലും ഇതുസംബന്ധിച്ച സൂചനയുണ്ടായിരുന്നതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ബേനസീര്‍ ഭൂട്ടോയ്ക്ക് പുറമേ അന്ന് പാക്ക് പ്രസിഡന്റായിരുന്ന പര്‍വേസ് മുഷാറഫ്, ഫസ്ലുര്‍ റഹ്മാന്‍ എന്നിവരെയും വധിക്കാന്‍ ലാദന്‍ പദ്ധതിയിട്ടിരുന്നതായും റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ബിന്‍ ലാദന്‍ നേരിട്ടയച്ച കൊറിയറില്‍ സ്‌ഫോടകവസ്തുക്കള്‍ എത്തിച്ച് ഡിസംബര്‍ 22ന് സ്‌ഫോടനം നടത്തുമെന്ന മുന്നറിയിപ്പും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും പൂര്‍ണമായും ബിന്‍ ലാദന്റെ ചുമതലയായിരുന്നെന്നും ഇതിനായാണ് അഫ്ഗാനിസ്ഥാനിലേക്ക് താമസം മാറ്റിയതെന്നും ചൂണ്ടിക്കാട്ടിയാണ് റിപ്പോര്‍ട്ട് അവസാനിപ്പിച്ചിരിക്കുന്നത്. മാത്രമല്ല, ബേനസീറിന്റെ കൊലപാതകത്തിന് രണ്ട് ദിവസങ്ങള്‍ക്ക് ശേഷം എഴുതിയ ഒരു കത്ത് ബിന്‍ ലാദന്റെ വസതിയില്‍ നിന്ന് പിന്നീട് കണ്ടെടുത്തതായും മാധ്യമറിപ്പോര്‍ട്ടുകളില്‍ പറയുന്നു. ജാമിയാ ഹഫ്‌സയിലെയും ലാല്‍ മസ്ജിദിലെയും സഹോദരീസഹോദരന്മാര്‍ക്കായി നമ്മള്‍ പ്രതികാരം ചെയ്തിരിക്കുന്നു എന്നായിരുന്നു കത്തിലെ വാചകമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more