1 GBP = 103.01
breaking news

മൂന്ന് ലക്ഷം ദിര്‍ഹവുമായി ദുബായില്‍ യാചകന്‍ പിടിയില്‍.

മൂന്ന് ലക്ഷം ദിര്‍ഹവുമായി ദുബായില്‍ യാചകന്‍ പിടിയില്‍.

മൂന്ന് ലക്ഷം ദിര്‍ഹവുമായി യാചകന്‍ പിടിയില്‍. റമദാന്‍ മാസത്തില്‍ ഭിക്ഷാടനം നടത്തുന്നവരെ കണ്ടെത്തുന്നതിന്റെ ഭാഗമായി ദുബായ് പൊലീസ് നടത്തിയ പരിശോധനയിലാണ് യാചകന്‍ പിടിയിലായത്. ഇയാളില്‍ നിന്ന് മൂന്നുലക്ഷം ദിര്‍ഹം പൊലീസ് കണ്ടെത്തി.

കൃത്രിമ കാലിനുള്ളില്‍ ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു പണം കണ്ടെത്തിയത്. ഭിക്ഷാടനം നടത്തി സമ്പാദിച്ച പണമാണ് ഇതെന്ന് പൊലീസ് വ്യക്തമാക്കി. ദുബായ് പൊലീസ് ആസ്ഥാനത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ദുബായ് പോലീസ് ആന്റി ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ കേണല്‍ അലി അല്‍ ഷംസിയാണ് ഇക്കാര്യം അറിയിച്ചത്. ആളുകളുടെ സഹതാപം പിടിച്ചു പറ്റിയാണ് സംഘം പണം കൈക്കലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

റമദാന്‍ ലക്ഷ്യം വെച്ച് വന്‍ സംഘങ്ങളാണ് ഭിക്ഷാടകരെ ഉപയോഗിച്ച് വ്യാപകമായി ധനശേഖരണം നടത്തി വരുന്നത്. ഇത് പൂര്‍ണ്ണമായും ഇല്ലാതാക്കുക എന്നതാണ് ലക്ഷ്യം. ഇതിനായി വിശുദ്ധ മാസത്തില്‍ ദുബായിലുടനീളം പെട്രോളിംഗ് വര്‍ധിപ്പിക്കുമെന്നും പൊലീസ് വ്യക്തമാക്കി. യാചകരെ പ്രോത്സാഹിപ്പിക്കുന്ന നടപടികള്‍ ഉണ്ടാകരുതെന്ന് രാജ്യത്തെ പൗരന്മാരോടും വിദേശികളോടും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more