1 GBP = 103.61
breaking news

ജര്‍മനിയില്‍ യാചകര്‍ എത്തുന്നത് മുന്തിയിനം കാറുകളില്‍

ജര്‍മനിയില്‍ യാചകര്‍ എത്തുന്നത് മുന്തിയിനം കാറുകളില്‍

ബര്‍ലിന്‍ന്മ ജര്‍മനിയില്‍ ഭിക്ഷാടനത്തിന് പുതുമയേറുന്നു. കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള യാചകര്‍ എത്തുന്നത് ബിഎംഡബ്ല്യൂ, മേഴ്‌സിഡസ്, ഓഡി എന്നീ മുന്തിയ ഇനം കാറുകളിലാണെന്ന് പുതിയ പഠന റിപ്പോര്‍ട്ട്. ജര്‍മനിയില്‍ യാചക മാഫിയ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പൊലീസും സമ്മതിക്കുന്നു. അധികം യാചകരും റുമേനിയയില്‍ നിന്നാണ് ജര്‍മനിയിലേക്ക് കുടിയേറുന്നത്. ജര്‍മന്‍ നിരത്തുകള്‍ ഇവര്‍ ഇന്ന് കൈയടക്കിയിരിക്കുകയാണ്.

കൈക്കുഞ്ഞുങ്ങളുമായി സ്ത്രീകളും, കുട്ടികളും, പ്രായം ചെന്നവരും ഈ യാചക സംഘത്തിലുണ്ട്. നല്ല വരുമാനമാണ് ഇവര്‍ക്ക് ഇവിടെ ലഭിക്കുന്നുവെന്ന് പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ആളൊന്നിന് പ്രതിദിനം കുറഞ്ഞത് നൂറ് യൂറോയുടെ വരുമാനം ഭിക്ഷാടനം വഴി ഇവര്‍ക്ക് ലഭിക്കുന്നു.

ഭിക്ഷാടനത്തിന് പുറമെ പിടിച്ചു പറിക്കാരും, ലൈംഗിക തൊഴിലാളികളും ഇവരോടൊപ്പമുണ്ട്. പൊതുജനങ്ങള്‍ക്ക് തലവേദനയായി മാറിയിരിക്കുന്ന ഭിക്ഷാടകരെ കെട്ടുകെട്ടിക്കാന്‍ പൊലീസും അധികൃതരും രംഗത്ത് വന്നുകഴിഞ്ഞു. ജര്‍മനിയില്‍ ഭിക്ഷാടനം കുറ്റകരമാണ്. ഇവരെ പിടികൂടി നാടുകടത്തുകയാണ് പൊലീസിന്റെ അടുത്ത നടപടിയെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

Post Your Comments Here ( Click here for malayalam )

Press Esc to close
show more