1 GBP =
breaking news

ലണ്ടനിൽ കൂത്താട്ടുകുളം സ്വദേശിയായ നേഴ്സ് മരണമടഞ്ഞു

ലണ്ടനിൽ കൂത്താട്ടുകുളം സ്വദേശിയായ നേഴ്സ് മരണമടഞ്ഞു

ലണ്ടൻ: ലണ്ടനിലെ മലയാളികളെ ദുഃഖത്തിലാഴ്ത്തി വീണ്ടുമൊരു മരണം. കോട്ടയം കൂത്താട്ടുകുളം സ്വദേശിയായ ബീനയാണ് മരണമടഞ്ഞത്. അർബുദ ബാധയെത്തുടർന്ന് ചികിത്സയിലായിരുന്ന ബീന ഇന്നലെയാണ് ഈസ്റ്റ് ലണ്ടനിലെ ആശുപത്രിയിൽ വച്ച് മരണമടഞ്ഞത്. പരേതക്ക് 51 വയസ്സായിരുന്നു.

ചെൽസി ആൻഡ് വെസ്റ്റമിൻസ്റ്റർ ആശുപത്രിയിൽ ദീർഘകാലം നേഴ്‌സായി ജോലി ചെയ്തിരുന്ന ബീന ഭർത്താവ് മലയാറ്റൂർ സ്വദേശി ഫ്രാൻസിസ് പാലാട്ടിക്കും മക്കളായ റോൺ, ഫെബ, നിക്ക് എന്നിവർക്കുമൊപ്പം ലണ്ടനിലെ ക്യാപ്റ്റൻ പാർക്കിലായിരുന്നു താമസം. ന്യൂഹാമിലെ സുഹൃത്തുക്കൾക്കിടയിലും സഹപ്രവർത്തകർക്കിടയിലും നല്ലൊരു സൗഹൃദം പങ്കു വച്ചിരുന്ന ബീനയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി നിരവധിപേരാണ് ഇന്നലെ വീട്ടിലെത്തിയത്.

ഈസ്റ്റ്ഹാം സീറോ മലബാർ ഇടവകാംഗങ്ങളാണ് ബീനയും കുടുംബവും. ഫാദർ ജോസ് അന്ത്യംകളത്തിന്റെ നേതൃത്വത്തിൽ ഇന്നലെ വീട്ടിൽ പ്രാർത്ഥനാ ശുശ്രൂഷകൾ നടന്നിരുന്നു. കോട്ടയം കൂത്താട്ടുകുളം പുത്തൻപുരയിൽ കുടുംബാംഗമാണ് ബീന. മൃതദേഹം പിന്നീട് സ്വദേശമായ കൂത്തട്ടുകുളത്ത് എത്തിച്ച് സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

യുക്മക്ക് വേണ്ടി പ്രസിഡന്റ് മാമ്മൻ ഫിലിപ്പ് , സെക്രട്ടറി റോജിമോൻ വർഗ്ഗീസ്, ട്രഷറർ അലക്സ് വർഗ്ഗീസ് തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.

Post Your Comments Here ( Click here for malayalam )

Press Esc to close
show more