1 GBP = 103.21

കൊറോണവൈറസ് ബാധയെ തുടര്‍ന്ന് അയര്‍ലണ്ടില്‍ മലയാളി നഴ്സ് മരണപ്പെട്ടു

കൊറോണവൈറസ് ബാധയെ തുടര്‍ന്ന് അയര്‍ലണ്ടില്‍ മലയാളി നഴ്സ് മരണപ്പെട്ടു

കോട്ടയം: കോവിഡ്​ 19 ബാധിച്ച്​ അയര്‍ലൻറില്‍ മലയാളി നഴ്സ് മരിച്ചു. കോട്ടയം കുറുപ്പന്തറ സ്വദേശിനി ബീന ജോര്‍ജാണ് (54 )മരിച്ചത്. ദ്രോഗഡ ആശുപത്രിയിലെ സ്റ്റാഫ് നഴ്സായിരുന്നു. അര്‍ബുദ ബാധയെതുടര്‍ന്ന് ചികിത്സയില്‍ ആയിരുന്ന ബീന കഴിഞ്ഞ മാസം മുതല്‍ അവധിയിലായിരുന്നു.

രണ്ടുദിവസം മുമ്പാണ്​ കോവിഡ്​ ബാധ സ്​ഥിരീകരിച്ചത്​. ആശുപത്രിയിൽ ഐസോലേഷനിൽ ആയിരുന്നു. ഞായറാഴ്​ച രാവിലെയാണ്​ മരണം സംഭവിച്ചത്. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. ഐറിഷ് സര്‍ക്കാരിന്റെ കൊറോണ പ്രോട്ടോക്കോള്‍ അനുസരിച്ചായിരിക്കും സംസ്‌കാരം.

15 വർഷമായി ഇവർ കുടുംബസമേതം അയര്‍ലൻറിലാണ്​ താമസം. ഭർത്താവ്​ ജോര്‍ജ് പോളും (സണ്ണി) മകനും ഐ​െസാലേഷനില്‍ ആണ്​.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more