1 GBP = 103.12

ഫാ. ജിൽസൺ മാത്യു നയിക്കുന്ന ത്രിദിന നോമ്പുകാല ധ്യാനവും, തിരുവചന ശുശ്രുഷയും ബെഡ്ഫോർഡ് സെന്റ്. അൽഫോൻസാ പ്രോപോസ്ഡ് മിഷനിൽ മാർച്ച് 10 മുതൽ.

<strong>ഫാ. ജിൽസൺ മാത്യു നയിക്കുന്ന ത്രിദിന നോമ്പുകാല ധ്യാനവും, തിരുവചന ശുശ്രുഷയും ബെഡ്ഫോർഡ് സെന്റ്. അൽഫോൻസാ പ്രോപോസ്ഡ് മിഷനിൽ മാർച്ച് 10 മുതൽ.</strong>

അപ്പച്ചൻ കണ്ണഞ്ചിറ

ബെഡ്ഫോർഡ്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ബെഡ്ഫോർഡ് ആസ്ഥാനമായി രൂപം കൊടുത്ത സെന്റ്. അൽഫോൻസാ പ്രോപോസ്ഡ് മിഷനിൽ വിശുദ്ധ വാരത്തിനു ഒരുക്കമായി മാർച്ച് 10,11,12 തീയതികളിൽ ത്രിദിന നോമ്പുകാല ധ്യാനവും, തിരുവചന പ്രഘോഷണവും നടത്തപ്പെടുന്നു.

വലിയ നോമ്പുകാലത്തു ബെഡ്ഫോർഡിൽ നടത്തപ്പെടുന്ന ഒരുക്ക ധ്യാനം നയിക്കുന്നത് പ്രശസ്ത തിരുവചന പ്രഘോഷകനും, പ്രമുഖ ധ്യാന ഗുരുവും, വിൻസെൻഷ്യൻ സഭാംഗവുമായ ഫാ. ജിൽസൺ മാത്യു കക്കാട്ടുപിള്ളിൽ ആണ്.

‘വിശുദ്ധ വാരത്തിലേക്കുള്ള വിശ്വാസ തീർത്ഥയാത്രയിൽ നമ്മുടെ മാനസ്സിക-ആല്മീയ- ഭൗതീക തലങ്ങളെ, ലോക രക്ഷകന്റെ പീഡാനുഭവ-ഉദ്ധാന ദിവ്യരഹസ്യങ്ങളോട് ചേർത്ത് ആല്മീയ അനുഭവമായി മാറുവാനും, അനുഗ്രഹ വാതായനങ്ങളുടെ തുറവക്കും ഈ ത്രിദിന ധ്യാനം ദൈവീക കൃപകളുടെ വേദിയാകും’ എന്ന്പ്രീസ്റ്റ് ഇൻ ചാർജ് ഫാ. എബിൻ തോമസ് നീരുവേലിൽ ആശംസിച്ചു.

നോമ്പുകാല ത്രിദിന ധ്യാനം വിജയപ്രദമാകുവാനും, ഏവർക്കും അനുഗ്രഹപൂരിതമാകുവാനും കുടുംബകൂട്ടായ്മ വാർഡ് ലീഡേഴ്‌സിന്റെ നേതൃത്വത്തിൽ വാർഡ് തലത്തിൽ ആഴ്ചയിലൊരിക്കലും, ഭവനങ്ങളിൽ കുടുംബ പ്രാർത്ഥനയോടനുബന്ധിച്ചും മാദ്ധ്യസ്ഥ പ്രാർത്ഥന നടത്തണമെന്ന് രൂപത നിർദ്ദേശിച്ചിട്ടുണ്ട്.

ബെഡ്ഫോർഡ് സെന്റ് അൽഫോൻസാ പ്രോപോസ്ഡ് മിഷൻ ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ ഭാഗമായതിനു ശേഷം ആദ്യമായാണ് ബെഡ്ഫോർഡ് കേന്ദ്രീകരിച്ച് വാർഷിക ധ്യാനം സംഘടിപ്പിക്കുന്നത്. സെയിന്റ് അൽഫോൻസാ പ്രോപോസ്ഡ് മിഷൻ ക്രമീകരിച്ചിരിക്കുന്ന വിശുദ്ധവാര ഒരുക്ക ധ്യാനത്തിൽ ഒരുങ്ങി പങ്കെടുക്കുവാനും, അനുതാപത്തിലൂന്നിയ മാനസിക വിശുദ്ധീകരണത്തിലൂടെ ദൈവാനുഗ്രഹം പ്രാപിക്കുവാനും ഏവരെയും ക്ഷണിച്ചുകൊള്ളുന്നതായി പള്ളിക്കമ്മിറ്റി അറിയിച്ചു.

ധ്യാനത്തോടനുബന്ധിച്ചു കുമ്പസാരത്തിനും, കൗൺസിലിംഗിനും ഉള്ള സൗകര്യവും ക്രമീകരിച്ചിട്ടുണ്ട്.

Date and Time
March 10th Friday 15:00 – 21:00 PM
March 11th Saturday 10:00 – 14:00 PM
March 12th Sunday 17:00 – 21:00 PM

Venue: Christ The King Catholic Church, Harrowden Road, Bedford, MK42 9SP

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more