ബെഡ്ഫോർഡ് മാസ്റ്റൻ കേരളാ അസ്സോസിയേഷൻ ഓണാഘോഷവും, പന്ത്രണ്ടാം വാർഷികാഘോഷവും സെപ്റ്റംബർ 23 ശനിയാഴ്ച ബെഡ്ഫോർഡിൽ
Sep 20, 2023
ജോബിൻ ജോർജ്ജ്
ബെഡ്ഫോർഡിലെ പ്രമുഖ അസ്സോസിയേഷനായ ബെഡ്ഫോർഡ് മാസ്റ്റൻ കേരളാ അസ്സോസിയേഷൻ്റെ പന്ത്രണ്ടാം വാർഷികവും ഓണാഘോഷവും “ഓണം പൊന്നോണം 2023” അതിവിപുലമായി ബെഡ്ഫോർഡിലെ അഡിസൺ സെൻറ്ററിൽ വെച്ച് ഈ വരുന്ന ശനിയാഴ്ച സെപ്റ്റംബർ 23,ഉച്ചയ്ക്ക് 12 മണിക്ക് ബി.എം.കെ.എ കിച്ചണിൽ നിന്ന് അംഗങ്ങൾ തന്നെ പാചകം ചെയ്ത 30 ൽ അധികം വിഭവങ്ങൾ അടങ്ങിയ വിഭവ സമൃദ്ധമായ സദ്യയോടുകൂടി ആരംഭിക്കും. തുടർന്നു നടക്കുന്ന ഉത്‌ഘാടന ചടങ്ങിൽ ബെഡ്ഫോർഡ് ബോറോ കൌൺസിൽ ന്യൂ മേയർ ടോം വൂട്ടൻ, ബെഡ്ഫോർഡ് ആൻഡ് കെംപ്സ്റ്റാൻ മെമ്പർ ഓഫ് പാർലമെൻറ്, മുഹമ്മദ് യാസിൻ,യുക്മ നാഷണൽ പ്രസിഡണ്ട് ഡോക്ടർ ബിജു പെരിങ്ങത്തറ എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു ഉത്‌ഘാടനം ചെയ്യും, തുടർന്ന് ബി.എം.കെ.എ മെംബേർസും കുട്ടികളും ചേർന്നവതരിപ്പിക്കുന്ന വെൽക്കം ഡാൻസ്, തിരുവാതിര, ചെണ്ടമേളം, വള്ളംകളി, വടം വലി, കഥകളി, പുലികളി, അത്തപ്പൂക്കളം,ഫാഷൻ ഷോ, സിനിമാറ്റിക് ക്ലാസിക്കൽ നൃത്തങ്ങൾ എന്നിവ അരങ്ങേറും തുടർന്ന് ഈവനിംഗ് ഡിന്നറും അതിനെത്തുടർന്നുള്ള DJ യോടുകൂടി ഓണാഘോഷങ്ങൾക്ക് തിരശീല വീഴും. ബി.എം.കെ.എയുടെ ഈ വർഷത്തെ ഓണാഘോഷവും, പന്ത്രണ്ടാം വാർഷികവും വർണ്ണാഭവമാക്കുവാൻ യോർക്ക് ഷെയർ LED സ്‌ക്രീൻസിൻറെ FULL HD, LED വാളും, ശബ്ദ ദൃശ്യ സാങ്കേതിക വിദ്യയുമായി യുവ സൗണ്ട് എഞ്ചിനിയേർസ് ആദർശ്, ആനന്ദ് ചേർന്ന് പ്രവർത്തിക്കുന്ന മീഡിയ പീപ്പിൾ സൗണ്ട് & ലൈറ്റ്‌സും, മാഗ്‌നവിഷൻ TV ലൈവ് ടെലികാസ്റ്റും നടത്തും. കൂടാതെ സ്റ്റിൽസ് ഫോട്ടോഗ്രാഫി കൈകാര്യം ചെയ്യുന്നത് ജിതിൻ മിഥുൻ ഫോട്ടോഗ്രാഫി ബെഡ്‌ഫോർഡും, ലെൻസ് ഹൂഡ് ഫോട്ടോഗ്രാഫി നടത്തുന്ന ലൈവ് ഫോട്ടോസ് ഫ്രെയിം ചെയ്തു നൽകുന്ന ഫോട്ടോ സ്റ്റുഡിയോയും വേദിയോട് ചേർന്ന് പ്രവർത്തിക്കുന്നതായിരിക്കും.
ഈ വർഷത്തെ മെഗാ ഓണാഘോഷത്തിന് സ്പോണ്സർമാരായെത്തുന്നത് ഗ്ലോബൽ സ്റ്റഡി ലിങ്ക്, പോൾ ജോൺ സോളിസിറ്റർസ്, ഡ്യൂ ഡ്രോപ്‌സ് കരിയർ സൊല്യൂഷൻസ്, ബ്രെട്ട് വേ ഡിസൈനേഴ്സ് & ആര്കിടെക്ചർസ്, ലൈഫ് ലൈൻ പ്രൊട്ടക്ട് ഇൻഷുറൻസ് & മോർട്ടഗേജ്, LGR അക്കാഡമി,ഐക്കൺ മോർട്ടഗേജ്‌സ്, ടേസ്റ്റി ചിക്കൻ ബെഡ്ഫോർഡ്, കേരളാ ഫുഡ്‌സ് ബെഡ്ഫോർഡ്,ESSENTIAL സൂപ്പർ മാർക്കറ്റ്,അച്ചായൻസ് ചോയ്‌സ് ഗ്രോസറീസ്,ലെൻസ് ഹൂഡ് ഫോട്ടോഗ്രാഫി, ലോ & ലോയേഴ്സ് സോളിസിറ്റർസ് എന്നിവരാണ്.അവതാരകരായെത്തുന്നത് ആൻറ്റോ ബാബു, ടീന ആശിഷ് & ജ്യോതി ജോസ് എന്നിവരാണ്.
കേരള തനിമയാർന്ന കലാരൂപങ്ങൾ കോർത്തിണക്കിക്കൊണ്ട് ഒരുക്കുന്ന ഈ വർഷത്തെ വർണ്ണശബളമായ ഓണാഘോഷവും, ബി.എം.കെ.എ യുടെ പന്ത്രണ്ടാം വാർഷികവും വിജയപ്രദമാക്കുവാൻ ബി.എം.കെ.എയുടെ എല്ലാ അംഗങ്ങളെയും ബി.എം.കെ.എ എക്സിക്യൂട്ടീവ് കമ്മറ്റി ഹൃദയപൂർവ്വം സ്വാഗതം ചെയ്തു കൊള്ളുന്നു.
വേദിയുടെ വിലാസം: Addison Centre, Kempston, Bedford MK42 8PN.
സെൽഫികളിൽ ഒതുങ്ങുന്ന സൗഹൃദം മാത്രമല്ല ഇന്നസെന്റ് നഗറിൽ…. നാട്ടു വിശേഷങ്ങളും വീട്ടു വിശേഷങ്ങളുടെ യുക്മയുടെ തുടക്കകാലം മുതലുള്ള സജീവ പ്രവർത്തകർ ഒരുമിച്ച് കൂടിയപ്പോൾ /
click on malayalam character to switch languages