1 GBP = 103.85

ചർമ്മ സംരക്ഷണത്തിന് കറ്റാർവാഴ ഉപയോഗിച്ച് നോക്കൂ

ചർമ്മ സംരക്ഷണത്തിന് കറ്റാർവാഴ ഉപയോഗിച്ച് നോക്കൂ

ചർമ്മ സംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് കറ്റാർവാഴ. ധാരാളം ആരോഗ്യഗുണങ്ങൾ കറ്റാർവാഴയ്ക്കുണ്ട്. ചർമ്മത്തിലെ ചുളിവുകൾ അകറ്റാനും മുടിയുടെ വളർച്ചയ്ക്കും, ചർമ്മത്തിന് പുറത്തെ ചൊറിച്ചിലിനുമെല്ലാം ഉത്തമമാണ് കറ്റാർവാഴ. മുഖസൗന്ദര്യത്തിനുള്ള വിവിധ ലേപനങ്ങൾ, സ്കിൻ ടോണർ, സൺസ്‌ക്രീൻ ലോഷനുകൾ, മുടിയുടെ സംരക്ഷണത്തിന് ഉപയോഗിക്കുന്ന ഉത്പന്നങ്ങൾ തുടങ്ങിയവയിലെല്ലാം കറ്റാർവാഴയുടെ ജെൽ ഉപയോഗിക്കുന്നു. കറ്റാർവാഴയുടെ ചില ഗുണങ്ങളെ കുറിച്ച് അറിയാം.

  • മുഖത്തെ നിറം വർധിപ്പിക്കാൻ കറ്റാർവാഴ ജെൽ നല്ലതാണ്. കറ്റാർവാഴയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകളും വിറ്റാമിനുകളുമെല്ലാം ഇതിന് സഹായിക്കും.
  • കണ്ണിനടിയിലെ കറുപ്പ് അകറ്റാനും കറ്റാർവാഴ ജെൽ ഉപയോഗിക്കുന്നത് ഉത്തമമാണ്. കണ്ണിനു താഴെയുള്ള രക്തയോട്ടം കുറയുന്നതും ഉറക്കക്കുറവുമെല്ലാമാണ് കണ്ണിനടിയിൽ കറുപ്പ് ഉണ്ടാകുന്നതിന് കാരണം.
  • വേനൽക്കാലത്ത് വെയിൽ മൂലം ഉണ്ടാകുന്ന ചെറിയ പൊള്ളലുകൾക്കും കറ്റാർവാഴയുടെ ജെൽ പുരട്ടാവുന്നതാണ്. ചർമ്മം വരണ്ട് പോകാതിരിക്കാനും ഇത് സഹായിക്കും.
  • മുഖക്കുരു വരണ്ട ചർമ്മം എന്നിവ അകറ്റാൻ അൽപ്പം കറ്റാർവാഴ ജെല്ലും നാരങ്ങാ നീരും ചേർത്ത് മുഖത്തിടുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇത് പുരട്ടാവുന്നതാണ്.
  • മുഖത്ത് നിന്ന് മേക്ക് അപ്പ് തുടച്ച് മാറ്റാനും കറ്റാർവാഴ ജെൽ സഹായിക്കും. ജെൽ ഇട്ട ശേഷം പഞ്ഞി കൊണ്ട് മുഖം തുടക്കുക. ഇത് മുഖം വൃത്തിയാകാൻ സഹായിക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more