1 GBP = 103.14

പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളത്തിന് മികച്ച നടിക്കുള്ള പുരസ്‌കാരം; സുരഭിക്ക് അഭിനന്ദനങ്ങളുമായി സഹതാരങ്ങള്‍

പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളത്തിന് മികച്ച നടിക്കുള്ള പുരസ്‌കാരം; സുരഭിക്ക് അഭിനന്ദനങ്ങളുമായി സഹതാരങ്ങള്‍

മികച്ച നടിക്കുള്ള പുരസ്‌കാരമടക്കം എട്ട് ദേശീയ പുരസ്‌കാരങ്ങള്‍ നേടിയ മലയാള സിനിമയ്ക്ക് ഇത് അഭിമാന നിമിഷം. പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം മിന്നാമിനുങ്ങിലെ മികച്ച പ്രകടനത്തിലൂടെ സുരഭിയാണ് കേരളക്കരയ്ക്ക് അഭിമാന മുഹൂ!ര്‍ത്തം സമ്മാനിച്ചിരിക്കുന്നത്.

2003ല്‍ മീരാ ജാസ്മിനാണ് പാഠം ഒന്ന് ഒരു വിലാപം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള പുരസ്‌കാരം കരസ്ഥമാക്കിയ മലയാളി. 1968ല്‍ തുലാഭാരം എന്ന ചിത്രത്തിലൂടെ ശാരദയാണ് മികച്ച നടിക്കുള്ള ആദ്യ പുരസ്‌കാരം മലയാളത്തില്‍ എത്തിക്കുന്നത്. പിന്നീട് 1972ല്‍ സ്വയംവരം എന്ന ചിത്രത്തിലൂടെ ശാരദ ഈ നേട്ടം ആവര്‍ത്തിച്ചു. പിന്നീട് നഖക്ഷതങ്ങള്‍ എന്ന ചിത്രത്തിലൂടെ 1986ല്‍ മോനിഷയും, 1993ല്‍ മണിച്ചിത്രത്താഴിലെ പ്രകടനത്തിന് ശോഭനയും മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു.

മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടിയ സുരഭിക്ക് അഭിനന്ദനങ്ങളുമായി എം80 മൂസയിലെ സഹതാരം വിനോദ് കോവൂര്‍. അവാര്‍ഡ് വിവരം അറിഞ്ഞപ്പോള്‍ സുരഭി കരഞ്ഞെന്നും വിനോദ് പറയുന്നു.

വിനോദ് പറയുന്നത് ഇങ്ങനെ: ‘ഞമ്മളെ പാത്തൂന് ഇങ്ങളെ സുരഭില ക്ഷമിക്ക് ദേശീയ പുരസ്‌കാരം. ഞമ്മക്ക് പെരുത്ത് സന്തോഷം. ഇന്ന് കാലത്ത് സലാലയില്‍ തണല്‍ സലാലയുടെ പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ സ്വീകരിക്കാന്‍ വന്ന സംഘാടകരാണ് അവാര്‍ഡ് വിവരം അറിയിച്ചത്: സന്തോഷം കൊണ്ട് ഞമ്മളെ പാത്തു കരഞ്ഞു.സംസ്ഥാന അവാര്‍ഡില്‍ ജൂറി പരാമര്‍ശം ആയപ്പോള്‍ ഞമ്മള് ഓളോട് പറഞ്ഞിനി ദേശീയ തലത്തില്‍ ഞമ്മള് നേടുംന്ന്. ആ പ്രാര്‍ത്ഥന പടച്ചോന്‍ കാത്തു. ഞമ്മളെ പാത്തു ആരാ മോള്‍.’

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more