1 GBP = 103.12

ബിർമിംഗ്ഹാം സിറ്റി മലയാളി കമ്യൂണിറ്റിയുടെ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങളിൽ ആടിപ്പാടാൻ ബിർമിംഗ്ഹാം ശനിയാഴ്ച ഒത്തുചേരുന്നു

ബിർമിംഗ്ഹാം സിറ്റി മലയാളി കമ്യൂണിറ്റിയുടെ  ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങളിൽ ആടിപ്പാടാൻ ബിർമിംഗ്ഹാം ശനിയാഴ്ച ഒത്തുചേരുന്നു

ജോയ് ജോൺ

ബിർമിംഗ്ഹാം: ഒരു ദിവസം മുഴുവനും നീണ്ടുനിൽക്കുന്ന ബിർമിംഗ്ഹാം സിറ്റി മലയാളി കമ്യൂണിറ്റിയുടെ(ബി സി എം സി) ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങൾ ഈ വരുന്ന ശനിയാഴ്ച്ച ജനുവരി 12 ന് രാവിലെ പത്ത് മണിക്ക് സോളിഹള്ളിലുള്ള സെന്റ് മേരീസ് ഹോബ്സ് മോറ്റ്‌സ് ഹാളിൽ ആരംഭിക്കുന്നു.

“നമുക്കൊന്നിക്കാം” എന്ന മുദ്രാവാക്യവുമായി ഒരൊറ്റ കുടുംബമായി മുന്നോട്ട് പോകുന്ന ബിസിഎംസിയിലെ കലാകാരന്മാരും കലാകാരികളും പ്രായഭേദമന്യേ അവതരിപ്പിക്കുന്ന കലാപരിപാടികൾ മധുരിതമാക്കാനുള്ള കഠിനാധ്വാനത്തിലാണ് പ്രസിഡന്റ് അഭിലാഷ് ജോസിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി. നൃത്ത വിസ്മയങ്ങൾക്ക് എന്നും പേര് കേട്ട ബി സി എം സി കാണികൾക്ക് ആസ്വാദ്യമായ രീതിയിൽ പരിപാടികൾ അവതരിപ്പിക്കുന്നതിന് പുറമേ, രുചികരമായ ഭക്ഷണവും ഒരുക്കുന്നുണ്ട്.

പരിപാടികൾ നടക്കുന്ന സ്ഥലത്തിന്റെ വിലാസം:

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more