1 GBP = 104.06

ബി.സി.എം.സിയുടെ ഒന്നാമത് ഷൈനി മെമ്മോറിയൽ ഓൾ യുകെ വടംവലി മത്സരം ജൂൺ 9 ശനിയാഴ്ച….

ബി.സി.എം.സിയുടെ ഒന്നാമത് ഷൈനി മെമ്മോറിയൽ ഓൾ യുകെ വടംവലി മത്സരം ജൂൺ 9 ശനിയാഴ്ച….
ബര്‍മിങ്ങാം:- ബര്‍മിങ്ങാം സിറ്റി മലയാളി കമ്മ്യൂണിറ്റിയുടെ (BCMC) ആഭിമുഖ്യത്തില്‍ ആദ്യമായി നടത്തപ്പെടുന്ന ഷൈനി മെമ്മോറിയല്‍ ഓള്‍ യുകെ വടംവലി മത്സരത്തിന് ഇനി 5 ദിനങ്ങള്‍ മാത്രം. BCMC കമ്യൂണിറ്റിയിലെ അംഗമായ ബിനോയി മാത്യൂവിന്റെ അകാലത്തില്‍ വേര്‍പിരിഞ്ഞ ഭാര്യ ഷൈനി ബിനോയിയുടെ ഓര്‍മ്മയ്ക്കായി നടത്തപ്പെടുന്ന ഈ വടംവലി മത്സരത്തിന് ഇതിനോടകം തന്നെ വളരെ ഹൃദ്യമായ സ്വീകരണമാണ് ലഭിച്ചിട്ടുള്ളത്. ഈ വരുന്ന ശനിയാഴ്ച്ച(ജൂണ്‍ 9) നടത്തപ്പെടുന്ന അത്യന്തം വാശിയേറിയ മത്സരത്തിന് ഇതിനോടകം തന്നെ പതിനാലോളം ടീമുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഒന്‍പതോളം സമ്മാനങ്ങളാണ് മത്സരാര്‍ത്ഥികള്‍ക്കായി കാത്തിരിക്കുന്നത്.
മത്സര വിജയികള്‍ക്കായി ഷൈനി മെമ്മോറിയല്‍ ട്രോഫിയും മെഡലുകള്‍ക്കും പുറമെ ഒന്നാം സമ്മാനം 1001 പൗണ്ടും, രണ്ടാം സമ്മാനം 751 പൗണ്ടും, മൂന്നാം സമ്മാനം 501 പൗണ്ടും നാലാം സമ്മാനം 301 പൗണ്ടും ലഭിക്കുന്നതാണ്. കൂടാതെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തുന്ന മറ്റു ടീമുകള്‍ക്ക് ഇന്റര്‍മീഡിയേറ്റ് ലൈവലില്‍ പ്രത്യേക മത്സരം നടത്തി പ്രോത്സാഹന സമ്മാനങ്ങളായ 201 പൗണ്ട്, 151 പൗണ്ട്, 101 പൗണ്ട് എന്നിങ്ങനെ നല്‍കുന്നതാണ്. ഇതിന് പുറമെ ബെസ്റ്റ് എമേര്‍ജിംഗ് ടീമിന് 101 പൗണ്ടിന്റെ സമ്മാനവും നല്‍കപ്പെടുന്നതാണ്. അങ്ങനെ യുകെയില്‍ ഈ വര്‍ഷം നടത്തപ്പെടുന്ന ആദ്യത്തെ വടംവലി മത്സരം എന്നതിനേക്കാളുപരി യുകെയില്‍ നടത്തപ്പെട്ടിട്ടുള്ള മത്സരങ്ങളില്‍ വെച്ച് ഏറ്റവും വലിയ സമ്മാനങ്ങള്‍ നല്‍കപ്പെടുന്നു എന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട്.
ഈ മത്സര മാമാങ്കത്തില്‍ പങ്കെടുക്കുന്നതിനും സാക്ഷികളാവുന്നതിനും യുകെയിലുള്ള എല്ലാ മലയാളി സുഹൃത്തുക്കളെയും ബര്‍മ്മിങാമിലേക്ക് പ്രത്യേകം ക്ഷണിക്കുന്നതായി മത്സരത്തിന്റെ സംഘാടകര്‍ അറിയിക്കുന്നു.
മത്സരം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍:-
ദിവസം:- June 9 ശനിയാഴ്ച 2018
സമയം – 10 am
മത്സരം നടക്കുന്ന സ്ഥലത്തിന്റെ വിലാസം:-
Hodge Hill College,
Birmingham,
B36 8HB.
രജിസ്ട്രേഷൻ ഫീസ്:- 100 പൗണ്ട് (ഒരു ടീമിന്)
ടീം:- 7 അംഗങ്ങൾ ( 3 പേർ പകരക്കാർ)
മാക്സിമം തൂക്കം:- 590kg (ടീം)
കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടുക:-
 സാജൻ കരുണാകരൻ- 07828851527,
സിറോഷ് ഫ്രാൻസീസ്- 07828659934

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more