1 GBP = 103.38

കറുത്ത കുതിരകളായി ഡബിള്‍ തികച്ച് ബര്‍മിംഗ് ഹാം സിറ്റി മലയാളി കമ്യൂണിറ്റി

കറുത്ത കുതിരകളായി ഡബിള്‍ തികച്ച് ബര്‍മിംഗ് ഹാം സിറ്റി മലയാളി കമ്യൂണിറ്റി

ഇത്തവണത്തെ മിഡ്‌ലാണ്ട്‌സ് റീജിയന്റെ കിരീട നേട്ടത്തില്‍ SMA യ്‌ക്കൊപ്പം നെടും തൂണാകാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് BCMC എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ബര്‍മിംഗ് ഹാം സിറ്റി മലയാളി കമ്യൂണിറ്റി. വിലപ്പെട്ട 61 പോയിന്റാണ് റീജന്റെ പട്ടികയിലേക്ക് BCMC കൂട്ടി ചേര്‍ത്തത്,ഇതോടെ പോയിന്റ് നിലയില്‍ ഒന്നാം സ്ഥാനം പങ്കിടുവാനും അവര്‍ക്ക് കഴിഞ്ഞു.

ഇത്തവണത്തെ യുക്മ ദേശീയ കായിക മേളയിലും ചാമ്പ്യന്‍ പട്ടം നേടിയതും ബര്‍മിംഗ് ഹാം സിറ്റി മലയാളി കമ്യൂണിറ്റി ആയിരുന്നു .റീജണല്‍ മത്സരങ്ങളില്‍ രണ്ടാം സ്ഥാനം നേടിയതിനു ശേഷമാണ് മിന്നുന്ന പ്രകടനവുമായി കലാ കായിക മേളകളില്‍ BCMC വിജയകിരീടം ചൂടുന്നത്.ചിട്ടയായ പരിശീലനവും അര്‍പ്പണ ബോധവും സര്‍വോപരി സംഘടനയിലെ അംഗങ്ങളുടെ അകമിഴിഞ്ഞ സഹകരണവുമാണ് തങ്ങളുടെ നേട്ടത്തിന് പിന്നിലെന്ന് BCMC നേതൃത്വം പറയുന്നു. യുക്മയുടെ പരിപാടികളില്‍ സജീവമായി പങ്കെടുത്ത ആദ്യ വര്‍ഷം തന്നെ ഡബിള്‍ തികച്ച ഈ അപൂര്‍വ നേട്ടം BCMC യ്ക്ക് സ്വന്തം

_mg_1363

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more