1 GBP = 101.01
breaking news

നടി ഭാവനയുടെ വിവാഹ നിശ്ചയം കഴിഞ്ഞു, വരന്‍ നവീന്‍

നടി ഭാവനയുടെ വിവാഹ നിശ്ചയം കഴിഞ്ഞു, വരന്‍ നവീന്‍

മലയാളത്തിലെ മുന്‍നിര നായികയായ ഭാവനയുടെ വിവാഹനിശ്ചയം കഴിഞ്ഞു. പ്രമുഖ കന്നട നിര്‍മാതാവായ നവീനാണ് വരന്‍. തൃശ്ശൂരിലെ വീട്ടില്‍ വളരെ ലളിതമായ ചടങ്ങില്‍ ശ്രീമതി മഞ്ജു വാര്യരുടെ സാനിധ്യത്തില്‍ ആയിരുന്നു വിവാഹ നിശ്ചയം. കൂടാതെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.

വിവാഹം ഉടനുണ്ടാകില്ലെന്ന് ഭാവനയോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ഹണീ ബീ 2 വാണ് ഭാവനയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. പൃഥ്വിരാജിന്റെ പുതിയ സിനിമയായ ആദത്തിലും ഭാവനയാണ് നായിക. ആ ചിത്രത്തിന്റെ ഷൂട്ടിങ്ങ് പുരോഗമിക്കുകയാണ്.

2002ല്‍ സംവിധായകന്‍ കമലിന്റെ നമ്മളിലൂടെ മലയാള സിനിമയിലെത്തിയ ഭാവന 15 വര്‍ഷം നീണ്ട സിനിമ ജീവിതത്തിനിടയില്‍ ദക്ഷിണേന്ത്യയിലെ നാലുഭാഷകളിലായി 65 ലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു.ആദ്യ സിനിമയില്‍ തന്നെ കേരള സംസ്ഥാനസര്‍ക്കാരിന്റെ പ്രത്യേക ജൂറി പരാമര്‍ശം കരസ്ഥമക്കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more