1 GBP = 104.16

മലയാളി താരം ബേസിൽ തമ്പി ഇന്ത്യൻ ടീമിൽ

മലയാളി താരം ബേസിൽ തമ്പി ഇന്ത്യൻ ടീമിൽ

തിരുവനന്തപുരം: മലയാളി താരം ബേസിൽ തമ്പി ഇന്ത്യൻ ടീമിൽ. ശ്രീലങ്കയ്ക്കെതിരായ ട്വന്റി-20 പരമ്പരയ്‌ക്കുള്ള ടീമിലാണ് ബേസിൽ ഇടം നേടിയത്. നേരത്തെ ഏകദിന ടീമിൽ ഇടം നേടുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അവസരം ലഭിച്ചിരുന്നില്ല. നേരത്തെ ന്യൂസിലാന്റിനെതിരെയുള്ള ഇന്ത്യൻ ‘എ’ ടീമിലും ബേസിൽ ഇടം നേടിയിരുന്നു.
ന്യൂസിലാന്റിനെതിരെയും രഞ്ജി ട്രോഫിയിലെയും മികച്ച പ്രകടനമാണ് ഇന്ത്യൻ സീനിയർ ടീമിൽ നിന്നും ബേസിലിന് വിളി തേടിയെത്തിയത്. ഇന്ത്യൻ ടീമിലെത്തുന്ന നാലാമത്തെ മലയാളി താരമാണ് ബേസിൽ. നേരത്തെ ടിനു യോഹന്നാൻ, ശ്രീശാന്ത്, സഞ്ജു സാസംൺ എന്നിവർ ഇന്ത്യൻ ടീമിൽ ഇടം നേടിയിരുന്നു.

നായകൻ വിരാട് കൊഹ്‌ലിക്ക് വിശ്രമം അനുവദിച്ചതിനെ തുടർന്ന് രോഹിത് ശർമ്മയാണ് ഇന്ത്യൻ ടീമിനെ നയിക്കുന്നത്. ബേസിലിനൊപ്പം വാഷിംഗ്ടൻ സുന്ദറും ഇന്ത്യൻ ടീമിൽ ഇടം നേടി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്‌റ്റ് പരമ്പരയ്‌ക്കുള്ള ഇന്ത്യൻ ടീമിനെയും പ്രഖ്യാപിച്ചിട്ടുണ്ട്. പാർഥിവ് പട്ടേൽ, ജസ്‌പ്രീത് ബുംറ എന്നിവർ ടെസ്‌റ്റ് പരമ്പരയ്‌ക്കുള്ള ടീമിൽ ഇടം പിടിച്ചു.

ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി-20 പരമ്പരയ്ക്കുള്ള ടീം: രോഹിത് ശർമ (ക്യാപ്‌റ്റൻ), ലോകേഷ് രാഹുൽ, ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, ദിനേഷ് കാർത്തിക്, എം.എസ്. ധോണി, ഹാർദിക് പാണ്ഡ്യ, വാഷിംഗ്ടൻ സുന്ദർ, യുസ്‌വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, ദീപക് ഹൂഡ, ജസ്‌പ്രീത് ബുംറ, എം. സിറാജ്, ബേസിൽ തമ്പി, ജയ്‌ദേവ് ഉനദ്ഘട്

ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ടെസ്റ്റ് ടീം: വിരാട് കൊഹ്‌ലി (ക്യാപ്റ്‌റൻ), മുരളി വിജയ്, ലോകേഷ് രാഹുൽ, ശിഖർ ധവാൻ, ചേതേശ്വർ പൂജാര, അജിങ്ക്യ രഹാനെ (വൈസ് ക്യാപ്‌റ്റൻ), രോഹിത് ശർമ, വൃദ്ധിമാൻ സാഹ (വിക്കറ്റ് കീപ്പർ), രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ, പാർഥിവ് പട്ടേൽ, ഹാർദിക് പാണ്ഡ്യ, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷാമി, ഇഷാന്ത് ശർമ, ഉമേഷ് യാദവ്, ജസ്‌പ്രീത് ബുംറ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more