1 GBP = 103.95

ഹോർഷം ലെവൽക്രോസ്സ് അപകടം; മരണമടഞ്ഞത് പതിനഞ്ച്കാരനായ വിൽ ഹാലെറ്റും മുത്തശ്ചൻ ബാരി ഹെയർഷായും; അവസാനനിമിഷം യാത്ര മാറ്റിവെച്ച് വില്ലിന്റെ ആറുവയസ്സുകാരനായ സഹോദരൻ

ഹോർഷം ലെവൽക്രോസ്സ് അപകടം; മരണമടഞ്ഞത് പതിനഞ്ച്കാരനായ വിൽ ഹാലെറ്റും മുത്തശ്ചൻ ബാരി ഹെയർഷായും; അവസാനനിമിഷം യാത്ര മാറ്റിവെച്ച് വില്ലിന്റെ ആറുവയസ്സുകാരനായ സഹോദരൻ

ഹോർഷം: ഇന്നലെ രാവിലെ ഹോർഷമിൽ ബാൺസ് ഗ്രീൻ ലെവൽ ക്രോസിൽ അപകടത്തിൽപ്പെട്ട് മരണമടഞ്ഞത് ഇച്ചിങ്‌ഫീൽഡിൽ താമസമാക്കിയിട്ടുള്ള 72 കാരനായ ബാരി ഹെയർഷായും ചെറുമകനായ വിൽ ഹാലെറ്റുമാണെന്ന് പോലീസ് അറിയിച്ചു. ഫുട്ബാൾ കളിക്കാരനായ വിൽ ഹാലെറ്റും മുത്തശ്ചനും ഇന്നലെ രാവിലെ മറ്റൊരു ഫുട്ബാൾ മത്സരം കാണാൻ പോകുന്ന വഴിയാണ് അപകടത്തിൽപ്പെട്ടത്. ലെവൽ ക്രോസിലെ അപകട മുന്നറിയിപ്പുകൾ വകവയ്ക്കാതെ മുന്നോട്ടെടുത്ത കാറാണ് അപകടത്തിൽപ്പെട്ടത്. രാവിലെ 8.47 ഓടെയാണ് അപകടമുണ്ടായത്. അപടത്തിൽ കാർ ഛിന്നഭിന്നമായി പോയിരുന്നു.

അതേസമയം വിൽ ഹാലെറ്റിന്റെ ആറു വയസ്സ്കാരനായ സഹോദരനും ഇവരോടൊപ്പം കാറിൽ യാത്ര ചെയ്യാനിരിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. അവസാന നിമിഷം വിൽ ഹാലെറ്റിന്റെ സഹോദരൻ യാത്ര ഉപേക്ഷിക്കുകയായിരുന്നു. വിൽന്റെ മരണത്തെത്തുടർന്നുണ്ടായ ഷോക്കിൽ നിന്ന് മാതാപിതാക്കളായ ജില്ലിയും ബില്ലും മോചിതരായിട്ടില്ല.

മികച്ച ഒരു ഫുടബോൾ താരമായിരുന്നു വിൽ ഹാലേറ്റെന്ന് ഏവരും സാക്ഷ്യപ്പെടുത്തുന്നു. ചെൽസിയ ആരാധകനായ വിൽ ഹോർഷം സ്പാരോസ് എഫ് സിക്ക് വേണ്ടിയും കളിച്ചിരുന്നു. ഇച്ചിങ്‌ഫീൽഡിലെ നിക്കലോസ് ദേവാലയത്തിൽ ഇന്ന് നടന്ന സർവീസുകളിൽ കുടുംബത്തിന് വേണ്ടി പ്രത്യേക പ്രാർത്ഥധനകൾ നടന്നു. സംഭവത്തെത്തുടർന്ന് ബ്രിട്ടീഷ് ട്രാൻസ്‌പോർട്ട് പോലീസും സസ്സെക്‌സ് പോലീസും പാരാമെഡിക്കുകളും സംഭവസ്ഥലത്ത് പാഞ്ഞെത്തിയെങ്കിലും രണ്ടുപേരെയും രക്ഷിക്കാനായില്ല.

ഹോർഷാമിൽ ലെവൽക്രോസിൽ വച്ച് കാറിൽ ട്രെയിനിടിച്ച് പതിനഞ്ചകാരനും മുത്തശ്ചനും ദാരുണാന്ത്യം

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more