1 GBP = 103.12

‘ബറോസ്’ ക്യാരക്ടർ സ്കെച്ചുമായി മോഹൻലാൽ

‘ബറോസ്’ ക്യാരക്ടർ സ്കെച്ചുമായി മോഹൻലാൽ

മോഹൻലാൽ ആദ്യമായി സംവിധായകന്റെ തൊപ്പി അണിയുന്ന ചിത്രമാണ് ബറോസ്. കൊവിഡ് പ്രതിസന്ധികൾ മൂലം സിനിമയുടെ ഷൂട്ടിങ്ങ് നിർത്തിവെച്ചിരിക്കുകയാണ്. ഇപ്പോഴിതാ സിനിമയുടെ ഷൂട്ടിങ്ങ് നാളെ മുതൽ പുനരാരംഭിക്കുന്നു എന്ന് മോഹൻലാൽ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. സിനിമയുടെ ക്യാരക്ടർ സ്കെച്ചും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. 

ബറോസിലെ പ്രധാന ഭാഗങ്ങൾ റീഷൂട്ട് ചെയ്യുമെന്ന് മോഹൻലാൽ നേരത്തെ അറിയിച്ചിരുന്നു. ബറോസിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന കുട്ടി വളർന്നു. അതിനാൽ ആ കഥാപാത്രത്തിനായി മറ്റൊരു കുട്ടിയെ തെരഞ്ഞെടുത്തു. പത്ത് ദിവസത്തോളം ബറോസ് ചിത്രീകരിച്ചിരുന്നു. അതെല്ലാം തന്നെ പ്രധാന രംഗങ്ങളാണ്. അവ റീഷൂട്ട് ചെയ്യുമെന്ന് മോഹൻലാൽ റിപ്പോർട്ടർ ടിവിയ്ക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.

ലോകത്തിന്റെ നാനാഭാഗത്തുനിന്നുമെത്തിച്ച വാസ്‌കോ ഡ ഗാമയുടെ രത്നങ്ങളുടെയും നിധികളുടെയും കാവല്‍ക്കാരനായ ബറോസിന്റെ കഥയാണ് ചിത്രം പറയുന്നത്. കാത്തുസൂക്ഷിക്കുന്ന നിധി ഗാമയുടെ പിന്‍ഗാമിയെന്നുറപ്പുള്ളയാള്‍ക്കു മാത്രമെ ബറോസ് കൈമാറുകയുള്ളൂ. ഒരുദിവസം ഗാമയുടെ പിന്‍തുടര്‍ച്ചക്കാരന്‍ എന്ന് ഫറഞ്ഞ് കൊണ്ട് ഒരു കുട്ടി വരുന്നതോടെ ബറോസിന്റെ കഥ തുടങ്ങുകയാണ്. കടലിലൂടെയും കാലത്തിലൂടെയും കുട്ടിയുടെ മുന്‍ഗാമികളെ കണ്ടെത്താന്‍ ബറോസ് നടത്തുന്ന യാത്രയാണ് പ്രമേയം. 

ചിത്രത്തില്‍ ബറോസ് എന്ന ടൈറ്റില്‍ റോളില്‍ എത്തുന്നത് മോഹന്‍ലാല്‍ തന്നെയാണ്. സ്പാനിഷ് അഭിനേത്രി പാസ് വേഗ, സ്പാനിഷ് നടന്‍ റാഫേല്‍ അമര്‍ഗോ എന്നിവര്‍ പ്രധാന കഥാപാത്രമായി സിനിമയിലുണ്ടാകും. വാസ്‌കോ ഡ ഗാമയുടെ റോളിലാണ് റഫേല്‍ അമര്‍ഗോ അഭിനയിക്കുന്നത്. വാസ്‌കോ ഡ ഗാമയുടെ ഭാര്യയുടെ റോളിലാണ് പാസ് വേഗ. പൃഥ്വിരാജും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more