1 GBP = 103.91

ബാഴ്‌സലോണയില്‍ ഭീകരാക്രമണം; 13 പേര്‍ കൊല്ലപ്പെട്ടു, 50ലധികം ആളുകള്‍ക്ക് പരുക്ക്

ബാഴ്‌സലോണയില്‍ ഭീകരാക്രമണം; 13 പേര്‍ കൊല്ലപ്പെട്ടു, 50ലധികം ആളുകള്‍ക്ക് പരുക്ക്

ബാഴ്‌സലോണയില്‍ ഭീകരാക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ആളുകള്‍ക്കിടയിലേക്കു വാന്‍ ഓടിച്ചുകയറ്റിയാണ് ഭീകരാക്രമണം തുടങ്ങിയത്. ഇടയ്ക്ക് വെടിശബ്ദം കേട്ടതായും ചിലര്‍ പറയുന്നു. ആക്രമണത്തില്‍ 50ലധികം ആളുകള്‍ക്ക് പരുക്കേറ്റു. വാഹനത്തില്‍ നിന്ന് ഇറങ്ങിയോടിയ െ്രെഡവറെ പൊലീസ് വെടിവച്ചുകൊന്നതായി റിപ്പോര്‍ട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് മറ്റൊരാള്‍ അറസ്റ്റിലുമായി.

മേഖല സുരക്ഷാസേനയുടെ നിയന്ത്രണത്തിലാണ്. പരിസരത്തെ കടകളെല്ലാം അടപ്പിച്ച പൊലീസ് ആളുകളോടു വീടിനുള്ളില്‍ കഴിയാനും നിര്‍ദേശം നല്‍കി. ആയുധരായ രണ്ടുപേര്‍ സ്ഥലത്തെ ബാറില്‍ ഒളിച്ചിട്ടുള്ളതായി വാര്‍ത്ത പരന്നെങ്കിലും പൊലീസ് നിഷേധിച്ചു.

സ്‌പെയിനിലെ രണ്ടാമത്തെ വലിയ നഗരമായ ബാര്‍സിലോനയില്‍ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്വം ഭീകരസംഘടനയായ ഐഎസ് ഏറ്റെടുത്തു. അതേസമയം, രണ്ടാമതൊരു ആക്രമണത്തിനു കോപ്പുകൂട്ടിയിരുന്ന നാലംഗ സംഘത്തിലെ എല്ലാവരെയും വെടിവച്ചുകൊന്നതായി സ്പാനിഷ് പൊലീസ് അറിയിച്ചു. കാംബ്രില്‍സ് എന്ന സ്ഥലത്ത് വീണ്ടും ഭീകരാക്രമണം നടത്താനൊരുങ്ങുകയായിരുന്നു സംഘമെന്നാണ് പൊലീസ് നല്‍കുന്ന വിവരം. കാംബ്രില്‍സ് തുറമുഖത്തും വെടിയൊച്ച കേട്ടതായി റിപ്പോര്‍ട്ടുണ്ട്.

ആദ്യ ആക്രമണം നടന്ന സെന്‍ട്രല്‍ ബാര്‍സിലോനയിലെ ലാസ് റാംബ്‌ലാസ്, ഏറ്റവും തിരക്കേറിയ തെരുവും പ്രധാന വിനോദസഞ്ചാരകേന്ദ്രവുമാണ്. വാഹനങ്ങള്‍ക്കു പ്രവേശനമില്ലാത്ത ഈ മേഖലയില്‍ കാല്‍നടക്കാര്‍ക്കിടയിലേക്കു വാന്‍ ഓടിച്ചുകയറ്റുകയായിരുന്നു. ഭീകരരുടേതെന്നു കരുതുന്ന രണ്ടാമതൊരു വാന്‍ കൂടി പൊലീസ് നഗരപ്രാന്തത്തില്‍നിന്നു കണ്ടെത്തി. ഇന്ത്യക്കാര്‍ ആരും ഉള്‍പ്പെട്ടതായി വിവരമില്ലെന്നു വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചു.

മേഖല സുരക്ഷാസേനയുടെ നിയന്ത്രണത്തിലാണ്. പരിസരത്തെ കടകളെല്ലാം അടപ്പിച്ച പൊലീസ് ആളുകളോടു വീടിനുള്ളില്‍ കഴിയാനും നിര്‍ദേശം നല്‍കി. 2004ല്‍ മഡ്രിഡില്‍ ട്രെയിനില്‍ അല്‍ ഖായിദ നടത്തിയ ബോംബ് സ്‌ഫോടനത്തില്‍ 191 പേര്‍ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈയ്ക്കുശേഷം ജനക്കൂട്ടത്തിനിടയിലേക്കു വാഹനം ഓടിച്ചുകയറ്റി നടത്തിയ ഭീകരാക്രമണങ്ങളില്‍ നൂറിലേറേപ്പേരാണു നീസ്, ബെര്‍ലിന്‍, ലണ്ടന്‍, സ്‌റ്റോക്കോം എന്നിവിടങ്ങളില്‍ മരിച്ചത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more