1 GBP = 103.68

മദ്യശാലകള്‍ തുറക്കാന്‍ പുതിയ മാര്‍ഗ നിര്‍ദ്ദേശം; പൂട്ടിയ എല്ലാ ത്രീസ്റ്റാര്‍ ബാറുകളും തുറന്നേക്കും

മദ്യശാലകള്‍ തുറക്കാന്‍ പുതിയ മാര്‍ഗ നിര്‍ദ്ദേശം; പൂട്ടിയ എല്ലാ ത്രീസ്റ്റാര്‍ ബാറുകളും തുറന്നേക്കും

കൊച്ചി: സംസ്ഥാനത്തെ പൂട്ടിയ എല്ലാ ത്രീസ്റ്റാര്‍ ബാറുകളും, ബിയര്‍ പാര്‍ലറുകളും തുറക്കാന്‍ വഴിയൊരുങ്ങുന്നു. സുപ്രിം കോടതിയുടെ മാര്‍ഗ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണിത്. 2018-19 വര്‍ഷത്തെ മദ്യനയത്തിന്റെ ഭാഗമായി സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ ഉത്തരവിലാണ് പതിനായിരത്തിലധികം ജനസംഖ്യയുള്ള എല്ലാ പഞ്ചായത്തുകള്‍ക്കും ബാറുകളുടെ ദൂരപരിധിയില്‍ ഇളവ് അനുവദിച്ചിരിക്കുന്നത്.

പതിനായിരത്തിലധികം ജനസംഖ്യയുള്ള എല്ലാ പഞ്ചായത്തുകളെയും പട്ടണങ്ങളായി കരുതാം. ഇത്തരത്തില്‍ പരിഗണിക്കുകയാമെങ്കില്‍ വളരെ ചുരുക്കം പട്ടണങ്ങള്‍ മാത്രമാണ് പതിനായിരത്തില്‍ താഴെ ജനസംഖ്യ ഉള്ളത്. അങ്ങനെയാണെങ്കില്‍ ബഹുഭൂരിപക്ഷം ബാറുകളും തുറക്കേണ്ട സ്ഥിതിയാണ് മുന്നില്‍. അതേസമയം സംസ്ഥാനത്ത് പുതിയ ബാറുകള്‍സ ഒന്നും തന്നെ തുറക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍ തൊട്ട് മുന്‍പ് വ്യക്തമാക്കിയിരുന്നു. മദ്യ വര്‍ജ്ജനമാണ് സര്‍ക്കരിന്റെ ലക്ഷ്യമെന്നും, കോടതിയുടെ ഉത്തരവ് പാലിക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more