1 GBP = 100.92
breaking news

ബാൻസലീ മലയാളികളുടെ
ക്രിസ്തുമസ്സ് പുതുവത്സര ആഘോഷങ്ങൾ വിപുലമായി കൊണ്ടാടി.

ബാൻസലീ മലയാളികളുടെ<br>ക്രിസ്തുമസ്സ് പുതുവത്സര ആഘോഷങ്ങൾ വിപുലമായി കൊണ്ടാടി.

ബാൻസലീ കേരളാ കൾച്ചറൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ 28ആം തീയതി ബുധനാഴ്ച ഉച്ചകഴിഞ്ഞു സെന്റ് പോൾ ചർച്ച ഓഡിറ്റോറിയത്തിൽ വെച്ച് ക്രിസ്തുമസ്സ് പുതുവത്സര ആഘോഷങ്ങൾ നടത്തപ്പെട്ടു. രക്ഷാധികാരി ശ്രീ മനു സതീശന്റെ അധ്യക്ഷതയിൽ കൂടിയ പൊതുയോഗത്തിൽ യുക്മ യോർക്ഷയർ ആൻഡ് ഹംബർ റീജിയൻ പ്രസിഡന്റ് ശ്രീ വർഗ്ഗീസ് ഡാനിയേൽ ഭദ്രദീപം തെളിയിച്ചു ഉത്‌ഘാടനം നടത്തി.
യുക്മ നാഷണൽ ആൻഡ് റീജിയണൽ കമ്മറ്റിയുടെ ആശംസകൾ അറിയിച്ചതോടൊപ്പം ക്രിസ്തുവിന്റെ സ്നേഹം നമ്മുടെ അംഗങ്ങൾക്കിടയിൽ നിലനിർത്തിക്കൊണ്ട് എന്നും ഒരുമയോടെ പ്രവർത്തിക്കാൻ BKCA ക്ക് കഴിയട്ടെ എന്നും ഉത്‌ഘാടന പ്രസംഗത്തിൽ വർഗ്ഗീസ് ആശംസിച്ചു.

സീറോമലബാർ സഭയുടെ ഷെഫീൽഡ് മിഷൻ വികാരി ഫാ. ജോം മാത്യു മുഖ്യപ്രഭാഷണം നടത്തി. ഇവിടുത്തെ നന്മനിറഞ്ഞ സംസ്കാരങ്ങളെ പിന്തുടർന്നുകൊണ്ടു ജീവിക്കുവാനും ഒപ്പം കേരള സംസ്കാരത്തെ അടുത്ത തലമുറയിലേക്ക് പകരുവാനും അസോസിയേഷനുകൾ മുൻകൈ എടുക്കണം എന്ന് അദ്ദേഹം ഉത്‌ബോധിപ്പിച്ചു.
BKCA തയ്യാറാക്കിയ പുതിയ ഭരണഘടനാ പൊതുജന സമക്ഷം അംഗീകാരത്തിനായി സമർപ്പിച്ചു പാസ്സാക്കി.

അസ്സോസ്സിയേഷൻ അംഗം ശ്രീ ഫൈസൽ രചനയും സംഗീതവും നൽകി തയ്യാറാക്കിയ Genuine Love എന്ന മ്യൂസിക്ക് ആൽബത്തിന്റെ CD ബഹു. ഫാ. ജോം മാത്യു പ്രകാശനം നടത്തി.
കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികൾ ആഘോഷങ്ങൾക്ക് മികവേകി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more