1 GBP = 103.89

പലിശ നിരക്ക് കൂട്ടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് മേധാവി; ബ്രെക്സിറ്റ്‌ സാധാരണക്കാരുടെ വയറ്റത്തടിക്കുമോ?

പലിശ നിരക്ക് കൂട്ടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് മേധാവി; ബ്രെക്സിറ്റ്‌ സാധാരണക്കാരുടെ വയറ്റത്തടിക്കുമോ?

ലണ്ടൻ: കഴിഞ്ഞ പത്ത് വർഷമായി തുടരുന്ന പലിശയിളവ് ഇനി നിലയ്ക്കുമോ? മുന്നറിയിപ്പുമായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണ്ണർ മാർക്ക് കാർണി രംഗത്തെത്തി. 2007 മുതൽ നിലനിൽക്കുന്ന പലിശയിളവ് അര ശതമാനത്തിലും താഴെയെത്തിയിരുന്നു. ബ്രെക്സിറ്റ്‌ വിഷയങ്ങളിൽ ഉണ്ടാകുന്ന കാലതാമസം ബിസിനസ്സ് ഗ്രൂപ്പുകൾ തങ്ങളുടെ തട്ടകം ബ്രെസ്സൽസിലേക്ക് മാറ്റുന്നതിനുള്ള ആലോചനകളിലാണ്. ഇത് സാധാരണക്കാരുടെ വരുമാനത്തെയും ബാധിക്കുമെന്നുറപ്പാണ്.

അടുത്തയാഴ്ച നടക്കുന്ന ബാങ്ക് ഓഫ് ഇംഗ്ലണ്ട് പാനൽ മീറ്റിങ്ങുകളിൽ കാർണിയും കൂട്ടരും പലിശ നിരക്ക് ഉയർത്തുന്നതിന് വോട്ട് ചെയ്യുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. പൗണ്ടിന്റെ വിലയിലുണ്ടായ ഇടിവ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ക്രെഡിബിലിറ്റിക്ക് മങ്ങലേൽപ്പിച്ചുവെന്നാണ് മാർക്ക് കാർണി പറയുന്നത്. പലിശയിളവ് സാധാരണക്കാരായ ആളുകൾക്ക് ഏറെ പ്രയോജനപ്രദമായിരുന്നു. കുറഞ്ഞ നിരക്കിലുള്ള മോർട്ടഗേജ് തിരിച്ചടവുകൾക്ക് ഭംഗം വരുത്തുന്നതാവും പുതിയ നീക്കങ്ങൾ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more