1 GBP = 103.12

പലിശനിരക്ക് അര ശതമാനമായി ഉയർത്തി; ട്രാക്കർ മാർട്ടഗേജ് നിരക്കുകളിൽ വർദ്ധന; വീണ്ടും പലിശ നിരക്ക് വർധിപ്പിക്കുമെന്ന് മുന്നറിയിപ്പ്

പലിശനിരക്ക് അര ശതമാനമായി ഉയർത്തി; ട്രാക്കർ മാർട്ടഗേജ് നിരക്കുകളിൽ വർദ്ധന; വീണ്ടും പലിശ നിരക്ക് വർധിപ്പിക്കുമെന്ന് മുന്നറിയിപ്പ്

ബാങ്ക് ഓഫ് ഇംഗ്ലണ്ട് പ്രഖ്യാപിച്ചതുപോലെ പലിശ നിരക്കുകൾ വർദ്ധിപ്പിച്ചു. കാൽ ശതമാനത്തിൽ നിന്ന് അര ശതമാനത്തിലേക്കാണ് വർദ്ധന. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെയുള്ള പതിറ്റാണ്ടിനിടെയുള്ള ആദ്യത്തെ പലിശ നിരക്ക് വര്‍ദ്ധനവ് ബാങ്കുകൾ പ്രാബല്യത്തിൽ വരുത്തിക്കഴിഞ്ഞു. എന്നാൽ സേവിങ്സ് അക്കൗണ്ടുകളിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് ബാങ്കുകൾക്ക് മിണ്ടാട്ടമില്ല.

വിവിധ നിരക്കുകളില്‍ മോര്‍ട്ട്‌ഗേജുകള്‍ എടുത്തിട്ടുള്ള ജനങ്ങള്‍ക്ക് ചുരുങ്ങിയത് 180 പൗണ്ടെങ്കിലും തിരിച്ചടവില്‍ പ്രതിവര്‍ഷം അധികമായി വേണ്ടിവരും. എന്നാല്‍ പലിശ നിരക്ക് വര്‍ദ്ധനവ് ഇവിടംകൊണ്ടൊന്നും അവസാനിപ്പിക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഉദ്ദേശിച്ചിട്ടില്ല. അടുത്ത മൂന്ന് വര്‍ഷക്കാലത്തിനിടെ രണ്ട് തവണ കൂടി പലിശ നിരക്ക് വര്‍ദ്ധിപ്പിച്ച് ജനങ്ങള്‍ക്ക് ഇരുട്ടടി നല്‍കുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ മാര്‍ക്ക് കാര്‍ണി സൂചന നല്‍കി. പണപ്പെരുപ്പം നിയന്ത്രിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ പരിശ്രമങ്ങള്‍. 2020 ആകുമ്പോഴേക്കും നിരക്കുകള്‍ 1 ശതമാനം വരെ ആകാനുള്ള സാധ്യതകളിലേക്കാണ് വിരല്‍ചൂണ്ടുന്നത്.

ജൂലൈ 2007 മുതലുള്ള ആദ്യത്തെ നിരക്ക് വര്‍ദ്ധനവ് മൂലം 1.4 മില്ല്യണ്‍ കുടുംബങ്ങളുടെ ട്രാക്കര്‍ മോര്‍ട്ട്‌ഗേജ് ബില്ലുകള്‍ വര്‍ദ്ധിക്കും. ഇതിന് പുറമെ 2.3 മില്ല്യണ്‍ കുടുംബങ്ങളുടെ വ്യത്യസ്തമായ റേറ്റ് മോര്‍ട്ട്‌ഗേജുകളും മാസബില്ലില്‍ വ്യത്യാസം വരുത്തും. എന്നാല്‍ ബ്രിട്ടനിലെ സേവേഴ്‌സിന് അവരുടെ സമ്പാദ്യത്തില്‍ ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ കൈമാറാന്‍ ബാങ്കുകള്‍ തയ്യാറാകുമെന്ന കാര്യത്തില്‍ യാതൊരു ഉറപ്പുമില്ല. സാമ്പത്തിക പ്രതിസന്ധി മുതല്‍ സേവേഴ്‌സ് ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. നിരക്ക് വര്‍ദ്ധനവ് ഇവര്‍ക്ക് ആശ്വാസമാകുമെങ്കിലും ലാഭം വര്‍ദ്ധിപ്പിക്കാന്‍ ബാങ്കുകള്‍ ഇക്കാര്യത്തില്‍ ഒളിച്ചുകളി നടത്തുകയാണ്. 500 മില്ല്യണ്‍ പൗണ്ടിന്റെ മില്ല്യണ്‍ പൗണ്ടിന്റെ ലാഭം നേടാനായി ഈ അവസരം പ്രയോജനപ്പെടുത്തുകയാണ് ബാങ്കുകള്‍.

അതേസമയം നിരക്ക് വര്‍ദ്ധനവിന്റെ ഗുണം ജനങ്ങള്‍ക്ക് കൈമാറുന്നതില്‍ മടി കാണിക്കരുതെന്ന് പ്രധാനമന്ത്രിയും, ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണറും ആവശ്യപ്പെട്ടിട്ടുണ്ട്. മോര്‍ട്ട്‌ഗേജ് നിരക്ക് ഉയര്‍ത്തിയെങ്കിലും സേവിംഗ്‌സ് റേറ്റ് വ്യത്യാസം വരുത്താന്‍ ഹൈസ്ട്രീറ്റ് തയ്യാറായിട്ടില്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more