1 GBP = 103.62
breaking news

മരുന്നുകളോട് പ്രതികരിക്കുന്നു; ബാലയുടെ ആരോഗ്യാവസ്ഥയെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്.

മരുന്നുകളോട് പ്രതികരിക്കുന്നു; ബാലയുടെ ആരോഗ്യാവസ്ഥയെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്.

സിനിമാ താരം ബാല നിലവിൽ ഐസിയുവിൽ തന്നെയാണ് തുടരുന്നതെന്ന് അടുത്ത വൃത്തങ്ങൾ പറഞ്ഞു. ആരോഗ്യ നില തൃപ്തികരമാണെന്നും മറിച്ചുള്ള വാദങ്ങൾ തെറ്റാണെന്നും അധികൃതർ പറഞ്ഞു. കുറച്ച് ദിവസം കൂടി ബാല ഐസിയുവിൽ തന്നെ തുടരുമെന്നാണ് അറിയാൻ കഴിഞ്ഞ വിവരം.

തിങ്കളാഴ്ചയാണ് ബാലയെ കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബാലയെ മുൻ ഭാര്യ അമൃത സുരേഷും മകൾ അവന്തികയും സന്ദർശിച്ചിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more