1 GBP = 103.96

ബാലഭാസ്കറിന്റെ സ്മരണയിൽ ഒൻപതാമത് യുക്മ കലാമേള …

ബാലഭാസ്കറിന്റെ സ്മരണയിൽ ഒൻപതാമത് യുക്മ കലാമേള …

അനീഷ് ജോൺ

യുക്മയുടെ ഒൻപതാമത് നാഷണൽ കലാമേള ഷെഫീൽഡിൽ ഈ വരുന്ന ശനിയാഴ്ച അരങ്ങേറുമ്പോൾ കേരളത്തിലെ കലാസ്വാദകർ കോൾമയിർ കൊള്ളും തീർച്ച. തങ്ങൾ എന്നും ആരാധനയോടെ നെഞ്ചോടു ചേർത്ത് പിടിച്ച യുവ സംഗീതജ്ഞൻ ബാല ഭാസ്കറിന്റെ ഓർമയുടെ നനവ് ഈ കലാമേളയ്ക്ക് അനുഗ്രഹമാകും .

കലാമേളയുടെ പേര് നിർദ്ദേശിക്കുവാൻ തീരുമാനിക്കുന്നതുമായി  ബന്ധപ്പെട്ട  നാഷണൽ കമ്മറ്റിയ്ക് വിവിധങ്ങളായ വ്യക്തികളുടെ പേരുകൾ പൊതുജനങ്ങളിൽ നിന്നും ലഭിച്ചിരുന്നു. എന്നാൽ അകാലത്തിൽ നമ്മെ വിട്ടുപിരിഞ്ഞ  കലാ കേരളത്തിലെ  വയലിൻ മാന്ത്രികന്റെ  പേരുതന്നെയാണ്   ഈ കലാമേളയ്ക്ക് അഭികാമ്യം എന്ന ഭുരിപക്ഷം ആളുകളുടെയും അഭിപ്രായത്തിനനുസരിച്ചാണ് കലാമേള നഗറിനു  ബാലഭാസ്കർ നഗർ  എന്ന പേര് നൽകിയത്.

യുക്മ കലാമേളകൾ കലാകാരന്മാർക്കെന്നും ആവേശം ആണ് കലാമേളയിൽ നിരവധി കലാകാരൻമാർ മാറ്റുരക്കുമ്പോൾ കലാകാരന്മാർക്കിതു അഭിമാന നിമിഷം. ഇത്തവണ ആയിരത്തോളം കലാകാരന്മാരാണ് മാറ്റുരക്കുന്ന .നാളിതു വരെ നിരവധി കലാകാരന്മാർ യുക്മ കലാമേളകളിൽ ആദരിക്കപ്പെട്ടിട്ടുണ്ട് , യുകെയിൽ ആദ്യ കലാമേള മുതൽ താരങ്ങളായ നിരവധി പേരെ നമുക്ക് കാണാൻ കഴിയും.  കലാമേള തുടങ്ങിയ കാലം മുതൽ കേരളീയ കാളകളെയും നമ്മിൽ നിന്നും വേര്പിരിഞ്ഞുപോയ പ്രമുഖരായ കലാകാരന്മ്മാരേയും ആദരിച്ചു കൊണ്ടാണ് യുക്മ നാഷണൽ കലാമേളകൾ മുൻപോട്ടു പോയത്. സ്റ്റോക്ക് ഓൺ ട്രെന്റിൽ തിലകൻ നഗറും, ലിവർപൂളിൽ ദക്ഷിണമുർത്തി നഗറും, ലെസ്റ്ററിൽ സ്വാതിതിരുനാൾ നഗറും, ഹണ്ടിങ്ടന്നിൽ എം സ് വി നഗർ, കോവെന്ററിയിൽ ഓ എൻ വി നഗറും. കഴിഞ്ഞ കലാമേളയിൽ കേരളത്തിന്റെ സ്വന്തം നാടൻ പാട്ടു ചക്രവർത്തി ശ്രീ കലാഭവൻ മാണിയെ ആദരിച്ചു കൊണ്ട് കലാഭവൻ മണി നഗർ എന്നും പേര് നൽകി.

യുവ കലാകാരന്മാരിൽ ശ്രദ്ധേയമായ നിലയിൽ മുന്നേറി കൊണ്ടിരുന്ന സംഗീതജ്ഞൻ ആയിരുന്നു ബാലഭാസ്കർ. സുഹൃത്തുക്കൾ അണ്ണൻ എന്ന് വിളച്ചിരുന്ന ബാലഭാസ്കറോടൊപ്പം ഉണ്ടായിരുന്ന നിരവധി കലാകാരന്മാർ യുക്മയോട് ഇതിനകം തന്നെ അഭിനന്ദനം അറിയിച്ചു കഴിഞ്ഞു. പലരും കലാമേളയിൽ പങ്കെടുക്കും എന്ന് ഉറപ്പും നൽകി കഴിഞ്ഞു .

ലോക മലയാളികളിലൂടെ കണ്ണിലുണ്ണിയും പ്രശസ്തനുമായ  വയലിനിസ്റ്റും സംഗീതസംവിധായകനുമായിരുന്നു ബാലഭാസ്കർ(10 ജൂലൈ 1978 – 2 ഒക്ടോബർ 2018). മികച്ച വാദ്യോപകരണ സംഗീതത്തിന് ഉസ്താദ് ബിസ്മില്ലാ ഖാൻ യുവ സംഗീത്ഘർ പുരസ്കാർ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. മലയാളത്തിലെ ചില ചലച്ചിത്രങ്ങൾക്കും സംഗീതസംവിധാനം നിർവഹിച്ച ബാലഭാസ്കർ (ചലച്ചിത്രങ്ങൾ: മംഗല്യപല്ലക്ക് ,പാഞ്ചജന്യം, മോക്ഷം, കണ്ണാടിക്കടവത്ത് ) നിരവധി ആൽബങ്ങൾക്കും ( നിനക്കായ് – ഈസ്റ്റ് കോസ്റ്റ് ഓഡിയോസ് .ആ ദ്യമായ് – ഈസ്റ്റ് കോസ്റ്റ് ഓഡിയോസ് , നീ യറിയാൻ , മിഴിയിലാരോ., തകധിമിധാ, ഹലോ, നാട്ടിലെ താരം – മനോരമ മ്യൂസിക് ) സംഗീതം നൽകിയിട്ടുണ്ട്.

2018 സെപ്റ്റംബർ 25-ന് തിരുവനന്തപുരം പള്ളിപ്പുറത്ത് ഉണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ഇദ്ദേഹം ഗാന്ധി ജയന്തിദിനമായ ഒക്ടോബർ 2-ന് പുലർച്ചെ ഒരുമണിയോടെ ഈ ലോകത്തോട് വിടപറഞ്ഞു. വയലിനിൽ ഇന്ദ്രജാലം നിറച്ച ബാലഭാസ്കറിന് സ്വവസതിയായ ‘ഹിരൺമയ’യിലെ അന്ത്യകർമങ്ങൾക്കുശേഷം തൈക്കാട് ശാന്തി കവാടത്തിൽ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. ഗായകൻ, കമ്പോസർ, വയലിനിസ്റ്റ്, റെക്കോർഡ് നിർമ്മാതാവ് തുടങ്ങി നിരവധിയോ മേഖലകാലിൽ തനതു വ്യക്തി മുദ്ര പതിപ്പിച്ച ബാലഭാസ്കർ നിരവധി അവാർഡുകൾ വാരിക്കൂട്ടിയിട്ടുണ്ട്. ശുദ്ധ സംഗീതത്തിന് ഇഷ്ടം കളയാതെ പാശ്ചാത്യ സംഗീതത്തിനോട് ഇഴുകി ചേർത്ത സമീപനം നിരവധി ആരാധകരെ അദ്ദേഹത്തിന് നേടി കൊടുത്തു. ലോക പ്രശസ്ത കലാകാരന്മാരോടൊപ്പം നിരവധി പരിപാടികൾ അവതരിപ്പിച്ചു കൊണ്ട് ലോക ശ്രദ്ധിയിലേക്കുയരാണ് ബാലഭാസ്കറിന് കഴിഞ്ഞിട്ടുണ്ട്, തബല ഉസ്താദ് സകീർ ഹുസയിന് , ശിവമണി ,ഹരിഹരൻ ,ഫസൽ ഖുറേഷി തുടങ്ങിയവർ അതിൽ ചിലർ മാത്രം . അതുകൊണ്ടു തന്നെയാണ് കേന്ദ്ര നാടക അക്കാദമിയുടെ ബിസ്മില്ലാഖാൻ യുവസംഗീതപുരസ്കാരം (വയലിനിൽ) അദ്ദേഹത്തെ തേടിയെത്തിയത്.

മലയാളം ഫ്യൂഷൻ ഗാനങ്ങളുടെ പിതാവ് എന്ന് ബാലഭാസ്കറിനെ പരിചയപ്പെടുത്തിയാൽ അധിക പറ്റാവില്ല കാരണം ഇന്ന് ഫ്യൂഷൻ ഒരു നിത്യ സംഗീത അനുഭവം ആണെങ്കിലും ബാലയടക്കമുള്ള ആളുകൾ യൂണിവേഴ്സിറ്റി കാപസിൽ രുപപ്പെടുത്തിയ കൺഫ്യൂഷൻ എന്ന ബാൻഡ് ആദ്യമായി ഫ്യൂഷൻ ഗാനങ്ങൾ പാടിയപ്പോൾ നിരവധി ആരോപങ്ങൾ എറ്റു വാങ്ങിയിരുന്നു എങ്കിലും പിന്നീട് പലരും അതു തിരുത്തി പറഞ്ഞിരുന്നു , കൺഫ്യൂഷനിൽ തുടങ്ങി ബാലലീലയിൽ അവസാനിക്കുന്ന ബാലഭാസ്കറിനെ ഇനിയും യുകെയിലെ മലയാളി സമുഹം യുക്മയുടെ ഒൻപതാമത് നാഷണൽ കലാമേളയുടെ ഓർമയുടെ പനിനീർകണമായി മനസ്സിൽ സൂക്ഷിക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more