1 GBP = 104.17

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം; നുണ പരിശോധനയ്ക്കുള്ള നടപടികളുമായി സിബിഐ

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം; നുണ പരിശോധനയ്ക്കുള്ള നടപടികളുമായി സിബിഐ

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിൽ നുണ പരിശോധനയ്ക്കുള്ള നടപടികളുമായി സിബിഐ.
തിരുവനന്തപുരം സിബിഐ കോടതിയിൽ ഇന്ന് അപേക്ഷ നൽകും. വിഷ്ണു സോമ സുന്ദരം, പ്രകാശൻ തമ്പി, അർജുൻ സോബി എന്നിവരെ നുണ പരിശോധനയ്ക്ക് വിധേയരാക്കാനുള്ള അനുമതിയാണ് ആവശ്യപ്പെടുന്നത്.

കേസുമായി ബന്ധപ്പെട്ട് കലാഭവൻ സോബി നൽകി മൊഴിയിൽ വൈരുദ്ധ്യമുണ്ടെന്നാണ് സിബിഐ ചൂണ്ടിക്കാട്ടുന്നത്. ഇക്കാര്യത്തിൽ വസ്തുത പുറത്തു വരണമെന്നുണ്ടെങ്കിൽ സോബിയെ നുണ പരിശോധനയ്ക്ക് വിധേയനാക്കേണ്ടതുണ്ടെന്ന നിലപാടാണ് സിബിഐ സ്വീകരിച്ചിരിക്കുന്നത്.

ഡ്രൈവർ അർജുൻ നൽകിയ മൊഴിയനുസരിച്ച് അപകടം നടക്കുന്ന സമയം വാഹനം ഓടിച്ചിരുന്നത് ബാലഭാസ്‌കർ ആണെന്നാണ്. ഇക്കാര്യത്തിലും വസ്തുത പുറത്തു വരണമെങ്കിൽ അർജുനെയും നുണ പരിശോധനയ്ക്ക് വിധേയനാക്കേണ്ടതുണ്ട്.

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായവരാണ് വിഷ്ണു സോമസുന്ദരവും പ്രകാശൻ തമ്പിയും. ഇവരെക്കൂടി നുണ പരിശോധനയ്ക്ക് വിധേയരാക്കണമെന്ന നിലപാടാണ് സിബിഐയ്ക്കുള്ളത്.

നേരത്തെ ബാലഭാസ്‌കറിന്റെ കുടുംബാഗങ്ങളുടെ മൊഴി സിബിഐ രേഖപ്പെടുത്തിയിരുന്നു. കലാഭവൻ സോബി നൽകിയ മൊഴി അനുസരിച്ച്, സ്വർണ കടത്ത് കേസ് പ്രതി സരിത്തിനെ ബാലഭാസ്‌കറിന്റെ കാർ അപകടത്തിൻപെട്ട സ്ഥലത്ത് വച്ച് കണ്ടുവെന്നുള്ളതിന്റെ അടിസ്ഥാനത്തിൽ സരിത്തിനെയും ചോദ്യം ചെയ്യാൻ ആലോചിക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more