1 GBP = 103.12

അഭയാർത്ഥി വിസ നിഷേധിച്ചു; തിരികെപ്പോയാൽ കൊല്ലപ്പെടുമെന്നുറപ്പ്; ഹോം ഓഫീസിന്റെ കനിവ് കാത്ത് പാകിസ്ഥാനി ക്രിസ്ത്യൻ കുടുംബം

അഭയാർത്ഥി വിസ നിഷേധിച്ചു; തിരികെപ്പോയാൽ കൊല്ലപ്പെടുമെന്നുറപ്പ്; ഹോം ഓഫീസിന്റെ കനിവ് കാത്ത് പാകിസ്ഥാനി ക്രിസ്ത്യൻ കുടുംബം

സ്കോട്ട്ലൻഡ്: നാട്ടിലേക്ക് തിരികെപ്പോയാൽ കൊല്ലപ്പെടുമെന്ന ഭീതിയിൽ നാലംഗ അഭയാർത്ഥി കുടുംബം. 2012ൽ പാകിസ്ഥാനിൽ നിന്ന് സ്കോട്ട്ലൻഡിലേക്ക് കുടിയേറിയ അച്ഛനും അമ്മയും രണ്ടു മക്കളുമടങ്ങിയ ക്രിസ്ത്യൻ കുടുംബമാണ് ഹോം ഓഫീസിന്റെ കനിവ് കാത്ത് കഴിയുന്നത്. മഖ്സൂദ് ബക്ഷ, ഭാര്യ പർവീൺ മക്കളായ സോമർ, അരീബ്സ് എന്നിവരാണ് 2012ൽ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ ഭീഷണിയെത്തുടർന്ന് പാകിസ്ഥാനിൽ നിന്നും ബ്രിട്ടനിലേക്ക് പാലായനം ചെയ്തത്. 2012 മുതൽ അഭയാർത്ഥി വിസക്ക് അപേക്ഷിച്ചിരുന്ന കുടുംബത്തിന് ഹോം ഓഫീസ് വിസ നിഷേധിക്കുകയായിരുന്നു. ഇനി അപ്പീൽ പോലും നൽകാൻ കഴിയില്ലെന്നും നാട്ടിലേക്ക് തിരികെ പോകാനുമാണ് ഹോം ഓഫീസ് ആവശ്യപ്പെട്ടിരിക്കുന്നത്.

പാകിസ്ഥാനിൽ നിരവധി ക്രിസ്ത്യാനികൾ ജീവിക്കുന്നുണ്ടെന്നും, അവർക്ക് ജീവിക്കാൻ സുരക്ഷിത മേഖലകൾ ഉണ്ടെന്നുമാണ് അഭയാർത്ഥി വിസ നിഷേധിച്ചതിൽ ഹോം ഓഫീസിന്റെ വിശദീകരണം. എന്നാൽ നേരത്തെ തന്നെ ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരരുടെ ഭീഷണിയുള്ള ബക്ഷക്കും കുടുംബത്തിനും തിരികെ ചെന്നാൽ ജീവനോടെയുണ്ടാകില്ല എന്ന കാര്യം ഉറപ്പാണ്. നേരത്തെ ബക്ഷയുടെ കുടുംബത്തിലെ നാലുപേർ ഐഎസ് ഭീകരരാൽ കൊല്ലപ്പെട്ടിരുന്നു. ഇതിൽ രണ്ടു പേർ പോലീസ് കസ്റ്റഡിയിലിരിക്കെ കോടതിയിൽ ഹാജരാക്കുന്ന സമയത്താണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. അത് കൊണ്ട് തിരിച്ച് പോകുന്നത് ആപത്താണെന്ന് ബക്ഷ പറയുന്നു. നല്ലൊരു കമ്പ്യൂട്ടർ വിദഗ്ദനായ ബക്ഷയുടെ ഭാര്യ പർവീൺ മിഡ്‌വൈഫ്‌ കൂടിയാണ്. പക്ഷെ ഇവരുടെ വിസ സ്റ്റാറ്റസ് കാരണം ജോലിക്ക് പോകാൻ കഴിയുന്നില്ല. ബെനഫിറ്റുകളും ചാരിറ്റി സഹായവും കൊണ്ടാണ് ജീവിതം മുന്നോട്ട് നീക്കുന്നത്.

ഗ്ലാസ്‌ഗോ നോർത്ത് ഈസ്റ്റ് ലേബർ എം പി പോൾ സ്വീനി പാർലമെന്റിൽ ഇവരുടെ പ്രശ്‍നങ്ങൾ ഉന്നയിച്ച് ഹോം ഓഫീസിന്റെ പരിഗണയിൽ വിഷയം കൊണ്ട് വരാനുള്ള ശ്രമത്തിലാണ്. വിഷയം സംബന്ധിച്ച് പ്രധാനമന്ത്രി തെരേസാ മേയ്ക്കും ബക്ഷ കത്തയച്ചിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more