1 GBP = 103.12

ലണ്ടനിലെ ക്യാറ്റ്ഫോർഡിൽ മരണമടഞ്ഞ ബൈജുവിന്റെ കുടുംബത്തെ സഹായിക്കാൻ നമുക്കാകില്ലേ? സഹായം അഭ്യർത്‌ഥിച്ച് യുക്മയും…..

ലണ്ടനിലെ ക്യാറ്റ്ഫോർഡിൽ മരണമടഞ്ഞ ബൈജുവിന്റെ കുടുംബത്തെ സഹായിക്കാൻ നമുക്കാകില്ലേ? സഹായം അഭ്യർത്‌ഥിച്ച് യുക്മയും…..

ഫെബ്രുവരി 14ന്‌ ല്യൂവിഷാം യൂണിവേർഴ്സിറ്റി ഹോസ്പിറ്റലിൽ വച്ച്‌ മരിച്ച ബൈജുവിന്റെ കുടുംബത്തെ സഹായിക്കാൻ നമുക്ക്‌ കൈകോർക്കാം. യുകെയിൽ പെർമ്മനന്റ്‌ റസിഡന്റ്‌ ആകാൻ വെറും 18 മാസങ്ങൾ മാത്രം ഉള്ളപ്പോഴാണ്‌ ഈ കുടുംബത്തെ ഒറ്റയ്ക്കാക്കി നിത്യതയുടെ ലോകത്തേയ്ക്ക്‌ ബൈജു യാത്രയായത്‌. ഏറ്റവും വേദനാജനകമായ ഈ വേളയിൽ നിഷ ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്റെ സ്പോൺസർ ലൈസൻസ്‌ കൂടി നഷ്ടമായിരിക്കുന്നു. വിസ പുതുക്കിയിട്ട്‌ മാസങ്ങൾ തികയും മുൻപേയാണ്‌ ഈ ദുര്യോഗം. നിഷയ്ക്കും കുടുംബത്തിനും വിസാ പുതുക്കാൻ 9000 ത്തോളം പൗണ്ട്‌ ഫീസിനത്തിൽ നൽകേണ്ടതായി വന്നു. പലരിൽ നിന്നും കടംവാങ്ങിയാണ്‌ ഈ തുക നൽകിയത്‌. കൂടാതെ മുൻപ്‌ നിലനിന്നിരുന്ന മറ്റ്‌ കടങ്ങളും. നിഷയും കുടുംബവും ഇപ്പോൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്‌. മൃതശരീരം നാട്ടിൽ കൊണ്ടുപോകുന്നതിനും മറ്റുമായുള്ള വലിയ ചിലവുകൾ എങ്ങനെ നേരിടണമെന്ന ആശങ്കയിലാണ്‌ ഈ കൊച്ചു കുടുംബം. നിഷയും രണ്ട്‌ കുഞ്ഞുമക്കളും ഇപ്പോൾ വാടക വീട്‌ വിട്ട്‌ ഒരു സുഹൃത്തിന്റെ വീട്ടിലാണ്‌ തൽക്കാലം കഴിയുന്നത്‌.

ഈ കുടുംബത്തെ സഹായിക്കാൻ നിങ്ങൾക്കാകില്ലേ? ഈ സാഹചര്യത്തിൽ യുക്മയും യുകെയിലെ വിവിധ ഭാഗങ്ങളിലുള്ള മറ്റ് സുമനസ്ക്കരുടെ കൂടെ കൈകോർത്ത് കൊണ്ട് നിങ്ങൾക്ക് മുൻപിൽ അഭ്യർത്‌ഥിക്കുകയാണ്, നിങ്ങളാൽ കഴിയുന്ന സഹായം ഈ കുടുംബത്തിനു നൽകണമെന്ന് താഴ്മയായ്‌ അപേക്ഷിക്കുന്നു. നമ്മൾ നൽകുന്ന ഏറ്റവും ചെറിയ സഹായം പോലും ഈ കുടുംബത്തിനു വലിയ താങ്ങാകും.

നിഷയുടെ ബാങ്ക്‌ അക്കൗണ്ട്‌ നമ്പരും സോർട്ട്‌ കോഡും താഴെ കൊടുത്തിരിക്കുന്നു
Mrs Nisha John
Sort code 40-18-41
Ac No 42817802

സഹായം അഭ്യർത്‌ഥിച്ച് യുക്മ പ്രസിഡന്റ് ശ്രീ മാമ്മൻ ഫിലിപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റ്
പ്രിയ സുഹൃത്തുക്കളെ,
ഫെബ്രുവരി 14ന്‌ ല്യൂവിഷാം യൂണിവേർഴ്സിറ്റി ഹോസ്പിറ്റലിൽ ലണ്ടനിൽ വച്ച്‌ മരിച്ച ബൈജുവിന്റെ കുടുംബത്ത യുക്മയുടെ “സാന്ത്വനം” പദ്ധതിയിലൂടെ സഹായിക്കുന്നതുമായി ബന്ധപ്പെട്ട്, നിരവധിപേർ ഈ ദിവസങ്ങളിൽ എന്നെ ബന്ധപ്പെടുന്നുണ്ട്. ഇന്നലെ ബൈജുവിന്റെ ഭവനത്തിൽ നടന്ന മീറ്റിങ്ങിൽ നമ്മുടെ ഒരു പ്രതിനിധിയും പങ്കെടുക്കുകയുണ്ടായി. അവിടെ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ, വളരെയധികം സാമ്പത്തിക ബാധ്യത ഉള്ള ഒരു കുടുംബമാണ് അവരുടേതെന്നാണ് മനസിലാക്കാൻ കഴിഞ്ഞത്. യു കെ യിൽ തുടർന്ന് ജീവിക്കാനുള്ള വിസ സംബന്ധമായിതന്നെ പതിനായിരക്കണക്കിന് പൗണ്ട് ചെലവാക്കി അതിന്റെയൊക്കെ ബാധ്യതകൾ ബാക്കിയാക്കിയാണ് കുടുംബനാഥനായ ബിജു വിട്ടുപിരിഞ്ഞിരിക്കുന്നത്. ഈ സാഹചര്യത്തിൽ യുക്മയും മറ്റു പല സുമനസ്ക്കരുടെ കൂടെ കൈകോർക്കുകയാണിവിടെ. പൊതുജനങ്ങളുടെ സഹകരണം അഭ്യർത്ഥിച്ചുകൊണ്ടു യുക്മയുടെ പബ്ലിക് അപ്പീൽ നമ്മൾ നാളെത്തന്നെ തുടങ്ങുകയാണ്. ബിജുവിന്റെ ഭാര്യ നിഷയുടെ പേരിലുള്ള അക്കൗണ്ടിലേക്ക് സാധിക്കുന്ന രീതിയിൽ സഹായം എത്തിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
നമുക്ക്‌ സാധിക്കുന്ന രീതിയിൽ ഈ കുടുംബത്തെ സഹായിക്കാം.

Mrs.Nisha John,
Sort Code : 40-18-41,
Account Number : 42817802

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more