1 GBP = 103.14

ബാഡ്മിന്‍റണ്‍ ലോക ചാമ്പ്യന്‍ഷിപ്പ്: ഇന്ത്യയുടെ പിവി സിന്ധു പിന്മാറി

ബാഡ്മിന്‍റണ്‍ ലോക ചാമ്പ്യന്‍ഷിപ്പ്: ഇന്ത്യയുടെ പിവി സിന്ധു പിന്മാറി

മുംബൈ: ഈ വര്‍ഷത്തെ ബാഡ്മിന്‍റണ്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് ഇന്ത്യയുടെ പി. വി. സിന്ധു പിന്മാറി. പരിക്കാണ് സിന്ധുവിന് തിരിച്ചടിയായത്. കഴിഞ്ഞ ആഴ്ച ഇംഗ്ലണ്ടിലെ ബര്‍മിങ്ഹാമില്‍ സമാപിച്ച കോമണ്‍വെല്‍ത്ത് ഗെയിംസ് വനിതാ സിംഗിള്‍സില്‍ സിന്ധു ഇന്ത്യക്കായി സ്വര്‍ണം നേടിയിരുന്നു. എന്നാല്‍, പരിക്കോടെയാണ് താന്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് ഫൈനല്‍ കളിച്ചതെന്ന് സിന്ധു മത്സരശേഷം വെളിപ്പെടുത്തിയിരുന്നു.

പരിക്ക് വഷളാവാതിരിക്കാനാണ് ഈ മാസം 21 മുതല്‍ 28 വരെ ടോക്കിയോയില്‍ നടക്കുന്ന ബാഡ്മിന്‍റണ്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് സിന്ധു പിന്‍മാറിയതെന്ന് ബാഡ്മിന്‍റണ്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ബാഡ്മിന്‍റണ്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ മികച്ച റെക്കോര്‍ഡുള്ള താരമാണ് പി. വി. സിന്ധു.

2019ലെ ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയ സിന്ധു രണ്ട് തവണ വീതം വെള്ളിയും വെങ്കലവും നേടിയിട്ടുണ്ട്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതാ സിംഗിള്‍സില്‍ സ്വര്‍ണം നേടിയ സിന്ധു വെള്ളി നേടിയ മിക്സഡ് ടീമിലും അംഗമായിരുന്നു. ഗെയിംസില്‍ വ്യക്തിഗത ഇനത്തിലെ ആദ്യ സ്വര്‍ണവും ആകെ രണ്ടാം സ്വര്‍ണവുമായിരുന്നു ഇത്തവണത്തേത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more