1 GBP = 104.17

ബാഡ്മിന്റണ്‍ രംഗത്ത് തരംഗം സൃഷ്ടിക്കാന്‍ മലയാളി താരങ്ങള്‍; പ്രതിഭാശാലികളുമായി ബാഡ്മിന്റണ്‍ മലയാളി ഫെഡറേഷന്‍ യു.കെ

ബാഡ്മിന്റണ്‍ രംഗത്ത് തരംഗം സൃഷ്ടിക്കാന്‍ മലയാളി താരങ്ങള്‍; പ്രതിഭാശാലികളുമായി ബാഡ്മിന്റണ്‍ മലയാളി ഫെഡറേഷന്‍ യു.കെ

യു. കെയിലെ വളര്‍ന്നു വരുന്ന പ്രതിഭാശാലിയായ ബാഡ്മിന്റണ്‍ താരങ്ങളെ സജ്ജമാക്കാനും,
മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കി കളിക്കാരെ പ്രോത്സാഹിപ്പിക്കാനുമായി ഇതാ ഒരു ഗ്രൂപ്പ്
ബാഡ്മിന്റണ്‍ മലയാളി ഫെഡറേഷന്‍ യു.കെ.
ഈ ഗ്രൂപ്പ് വഴി ഭാവി തലമുറയെ വളര്‍ത്തിയെടുക്കാനും , ബാഡ്മിന്റെനെ അടുത്ത തലത്തിലേക്കു ഉയര്‍ത്തുവാനായി യു.കെയിലെ മികച്ച താരങ്ങള്‍ നിങ്ങള്‍ക്കേവര്‍ക്കും സ്വാഗതമോതുന്നു.

‘വര്‍ഷങ്ങള്‍ക്കു മുമ്പേ ആസൂത്രണം ചെയ്തു തുടങ്ങിയതിനു ശേഷം, ഈ ഗ്രൂപ്പ് ഇന്ന് ധാരാളം വളര്‍ന്നിരിക്കുന്നു, ഇപ്പോള്‍ അതു ശരിക്കും ബാഡ്മിന്റനെ സ്‌നേഹിക്കുന്നവരുടെ അല്ലങ്കില്‍ കളിക്കാന്‍ ആഗ്രഹിക്കുന്നവരുടെ. ഉചിതമായ ഒരു പ്ലാറ്റ്‌ഫോമായി മാറിയിരിക്കുകയാണ് ‘

ഈ ഗ്രൂപ്പിനു നേതൃത്വം കൊടുക്കുന്നതു യു കെ മലയാളി കമ്മ്യൂണിറ്റിയിലെ ഒരു കൂട്ടം മികച്ച ടാലന്റട് ബാഡ്മിന്റണ്‍ കളിക്കാര്‍ ആണ്. അവരില്‍ ചിലരെ പരിചയപ്പെടാം.

രാജീവ് സദാശിവന്‍: വര്‍ഷങ്ങളായി ബാഡ്മിന്റണ്‍ കളിച്ച് പരിചയം. ജയിച്ചത് നിരവധി ഓള്‍ യു.കെ മലയാളി ബാഡ്മിന്റണ്‍ ടൂര്‍ണമെന്റുകള്‍, സറേ ലീഗ് ഡിവിഷന്‍ 2 കളിച്ചിട്ടുണ്ട് & ക്രോയിഡോണ്‍ ലണ്ടന്‍ പ്രദേശത്തു നിന്നുള്ള ലെവല്‍ 1 യോഗ്യതയുള്ള കോച്ച്.

ലെനിന്‍ ചുള്ളിപറമ്പില്‍ ചന്ദ്രന്‍: ഇന്ത്യയിലെ നാഷണല്‍ ലെവര്‍ പെര്‍ഫോമര്‍. നിരവധി ഓള്‍ യു.കെ മലയാളി ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ചാമ്പ്യന്‍. യു.കെയില്‍ അങ്ങോളം ഇങ്ങോളം നിരവധി പരിശീലന മത്സരങ്ങള്‍ നടത്തി മലയാളി ബാഡ്മിന്റണ്‍ സമൂഹത്തിന് മികച്ച സംഭാവനകള്‍ നല്‍കിയിരിക്കുന്നു.

റാം കനത്തേഴാത്ത്: യു.കെ മലയാളി ബാഡ്മിന്റണ്‍ ടൂര്‍ണമെന്റുകളില്‍ വ്യത്യസ്ത കൂട്ടുകെട്ടുകള്‍ കൊണ്ട് മികച്ച വിജയം കൈവരിച്ച ചാമ്പ്യന്‍. ഒരു സമര്‍പ്പിത കളിക്കാരന്‍.

ജിജു ജോര്‍ജ് കളത്തില്‍: കവന്‍ട്രിയില്‍ നടന്ന ഓള്‍ യു.കെ മലയാളി ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് റണ്ണേഴ്‌സ് അപ്പ്. ഒരു നല്ല കായികതാരം ഒപ്പം ഒരു മികച്ച സംഘാടകനും ബാഡ്മിന്റണ്‍ പരിശീലനത്തിനായി ധാരാളം സംഭാവനകള്‍ ചെയ്ത വ്യക്തി.

പത്മരാജ് എം.പി: കായിക രംഗത്തെ പ്രഗല്‍ഭ വ്യക്തിത്വം, സംഘാടന മികവില്‍ മുന്നില്‍, യുക്മ സൗത്ത് ഈസ്റ്റ് റീജിയണില്‍ സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍, നിലവില്‍ യുക്മ സൗത്ത് വെസ്റ്റ് റീജിയണ്‍ ജനറല്‍ സെക്രെട്ടറി, പിന്നെ കായിക വികസനത്തിനായുള്ള ചര്‍ച്ചകളും നിര്‍ദേശങ്ങളുമായി എപ്പോഴും മുന്നില്‍.

ജോബി ജോര്‍ജ്ജ്: ഓള്‍ യു.കെ മലയാളി ബാഡ്മിന്റണ്‍ ജേതാവ് , എല്ലാ യു.കെ ബാഡ്മിന്റണ്‍ താരങ്ങളുടെയും ഡേറ്റാബേസ് സൂക്ഷിക്കുന്ന ഒരു നല്ല സംഘാടകന്‍.

ജിനി തോമസ്: ഓള്‍ യുകെ മലയാളി ബാഡ്മിന്റണ്‍ ഫൈനലിസ്റ്റ്, ഒരു മികച്ച ബാഡ്മിന്റണ്‍ അഭ്യുദയകാംഷി, ബാഡ്മിന്റനു വേണ്ടി എവിടെയും യാത്ര ചെയ്യാന്‍ തയ്യാര്‍, പ്രാക്ടീസ് സെഷനുകളില്‍ മികച്ച സംഭാവനങ്ങളുമായി തിളങ്ങി നില്‍ക്കുന്നു.

സുരേഷ് കുമാര്‍: ഓള്‍ യു.കെ ബാഡ്മിന്റണ്‍ ജേതാവ് കൂടാതെ നിരവധി തവണ ഫൈനലിസ്റ്റ്. വര്‍ഷങ്ങളോളം മാഞ്ചസ്റ്റര്‍ ലിവര്‍പൂളിലെ ടൂര്‍ണമെന്റുകളില്‍ നമ്മുടെ എല്ലാ കളിക്കാര്‍ക്കും പിന്തുണയായി കൂടെയുണ്ട്.

സിനു ജോര്‍ജ്: ഓള്‍ യു. കെ മലയാളി ബാഡ്മിന്റണ്‍ ജേതാവ് അനേകം ടൂര്‍ണമെന്റുകളില്‍ ഫൈനലിസ്റ്റ്. നല്ല കായിക സഹായിയെയും ഈ ഗ്രൂപ്പ് ആരംഭിക്കാനുള്ള നിര്‍ദേശവുമായി മുന്നോട്ടു വന്ന വ്യക്തി.

ജോസഫ് ജെയിംസ് ഇ (കിരണ്‍): ഓള്‍ യു. കെ മലയാളി ബാഡ്മിന്റണ്‍ ഫെനലിസ്റ്റ്, ഒരു മികച്ച ബാഡ്മിന്റണ്‍ അഭ്യുദയകാംഷി. ഒരു ക്ലബ്ബ് രൂപികരിച്ച് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റും പ്രാക്റ്റീസ് സെഷനുമായി നിരവധി സഹായങ്ങള്‍ ചെയ്തു പോരുന്നു.

ഈ ഗ്രൂപ്പിന്റെ ഭാഗമാകാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നെങ്കില്‍ അല്ലങ്കില്‍ കൂടുതല്‍ വിവരങ്ങള്‍ക്കായി ദയവായി ഇ.മെയില്‍ ചെയ്യുക [email protected] അല്ലെങ്കില്‍ വിളിക്കുക 07466390778

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more