1 GBP = 103.33

അഭിഷേകാഗ്നിയിൽ ജ്വലിച്ച്‌ ഗ്രേറ്റ് ബ്രിട്ടൺ. യേശുനാമത്തിൽ അത്ഭുതങ്ങളും അടയാളങ്ങളുമായി ബഥേലിൽ വീണ്ടും രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 10 ന്

അഭിഷേകാഗ്നിയിൽ ജ്വലിച്ച്‌  ഗ്രേറ്റ് ബ്രിട്ടൺ. യേശുനാമത്തിൽ അത്ഭുതങ്ങളും അടയാളങ്ങളുമായി ബഥേലിൽ വീണ്ടും രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 10 ന്

ബാബു ജോസഫ്

ബർമിങ്ഹാം: യേശുനാമത്തിൽ അത്ഭുതങ്ങളും അടയാളങ്ങളും.അഭിഷേക നിറവിൽ ബഥേൽ.അഭിഷേകാഗ്നി കൺവെൻഷനുകളുടെ അനുഗ്രഹ വർഷത്തിൽ പുത്തനുണർവ്വോടെ ഫാ.സോജി ഓലിക്കൽ നയിക്കുന്ന നവംബർ മാസ രണ്ടാം ശനിയാഴ്ച കൺവെൻഷൻ 10 ന് ബെർമിങ്ഹാം ബഥേൽ സെന്ററിൽ നടക്കും.

ആയിരങ്ങൾക്ക് യേശുവിൽ പുതുജീവനേകുന്ന രണ്ടാം ശനിയാഴ്ച്ച കൺവെൻഷനിൽ ഇത്തവണ ആർച്ച് ബിഷപ്പ് കെവിൻ മക്‌ഡൊണാൾഡ് ,ആഫ്രിക്കൻ രാജ്യമായ എത്യോപ്പിയയിൽ നിന്നുമുള്ള കാത്തലിക് ബിഷപ്പ് വർഗീസ് തോട്ടങ്കര , പ്രമുഖ സുവിശേഷ പ്രവർത്തക മരിയ ഹീത്ത് എന്നിവർക്കൊപ്പം “കത്തോലിക്കാ സഭയുടെ വളർച്ചയുടെ പാതയിൽ എന്തിനും ഏതിനും കൂടെയുള്ള അനേകം അഭിഷിക്തരെയും സമർപ്പിതരെയും ബാല്യത്തിൽ കണ്ടെത്തി സഭയ്ക്ക് മുതൽക്കൂട്ടാക്കിയ കാലഘട്ടത്തിന്റെ ശക്തമായ ദൈവികോപകരണം, പ്രശസ്ത കുടുംബ പ്രേഷിതനും ധ്യാനഗുരുവുമായ ബ്രദർ സന്തോഷ് ടി യും ഇത്തവണത്തെ കൺവെൻഷനിൽ ഫാ.സോജി ഓലിക്കലിനൊപ്പം വചനശുശ്രൂഷ നയിക്കും.പാകിസ്ഥാനിൽ നിന്നും എത്തിയിട്ടുള്ള ഫാ.റയനും കൺവെൻഷനിൽ പങ്കെടുക്കും.
നവംബർ മാസ കൺവെൻഷനെപ്പറ്റിയുള്ള പ്രോമോ വീഡിയോ കാണാൻ താഴെയുള്ള ലിങ്കിൽ ക്ലിക് ചെയ്യുക.

കൺവെൻഷനിൽ വിശ്വാസികൾക്ക് അനുഗ്രഹവർഷത്തിനായി ബഥേൽ സെന്റർ ഒരുങ്ങുകയാണ്.ഫാ. സോജി ഓലിക്കലിന്റെ നേതൃത്വത്തിൽ നടക്കുന്ന കൺവെൻഷൻ പ്രത്യേക മരിയൻ റാലിയോടെ രാവിലെ 8 ന് ആരംഭിച്ച് വൈകിട്ട് 4 ന് സമാപിക്കും.
ഏറെ പുതുമകളോടെ ഇത്തവണയും കുട്ടികൾക്കായി പ്രത്യേക ശുശ്രൂഷകൾ ഉണ്ടായിരിക്കും.

കൺവെൻഷന്റെ ആത്മീയവിജയത്തിനായി പ്രാർത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോൻ കുടുംബവും യേശുനാമത്തിൽ മുഴുവനാളുകളെയും 10ന് രണ്ടാം ശനിയാഴ്ച ബർമിംങ്ഹാം ബഥേൽ സെന്ററിലേക്ക് ക്ഷണിക്കുന്നു.

അഡ്രസ്സ് :

ബഥേൽ കൺവെൻഷൻ സെന്റർ

കെൽവിൻ വേവെസ്റ്റ് ബ്രോംവിച്ച്

ബർമിംങ്ഹാം .( Near J1 of the M5)

B70 7JW.

കൂടുതൽ വിവരങ്ങൾക്ക് ;

ഷാജി 07878149670.

അനീഷ്.07760254700

ബിജുമോൻ മാത്യു ‭07515 368239‬

Sandwell and Dudley ട്രെയിൻ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കൺവെൻഷൻ സെന്ററിലേക്ക് യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നും ഏർപ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങൾക്ക്,

ടോമി ചെമ്പോട്ടിക്കൽ 07737935424.

ബിജു എബ്രഹാം ‭07859 890267‬

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more