1 GBP = 104.16

നടുവേദനയാണോ? എങ്കിൽ ഗുഡ്‌ബൈ പറയാൻ റെഡിയായിക്കോളൂ

നടുവേദനയാണോ? എങ്കിൽ ഗുഡ്‌ബൈ പറയാൻ റെഡിയായിക്കോളൂ
മലയാളികളിൽ ഏറ്റവും കൂടുതലായി കണ്ടുവരുന്ന ശാരീരിക അസ്വസ്ഥതകളിൽ ഒന്നാണ് നടുവേദന. ആയൂർവേദം ഇതിനെ വാതരോഗങ്ങളുടെ കൂടെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്നത്തെക്കാലത്ത് പ്രായവ്യത്യാസമില്ലാതെ ഇത് കണ്ടുവരുന്നു. ധാരാളം ആളുകൾ ഇതിന് ചികിത്സ തേടുന്നുണ്ട്.
 വൈദ്യശാസ്‌ത്രത്തെ ചില വിദഗ്‌ദർ പറയുന്നത് മാറ്റാൻ യോഗയ്‌ക്ക് കഴിയുമെന്നാണ്. ശരീരത്തിന് എന്തുകൊണ്ടും ഉത്തമമാണ് പരിശീലിക്കുന്നത്. മാസങ്ങളോളം നീണ്ടുനിൽക്കുന്ന നടുവേദനകൾ ഏറെ പ്രയാസകരമാണ്. നമ്മൾ ഇരിക്കുന്നതിന്റെയും കിടക്കുന്നതിന്റെയും ഒക്കെ പൊസിഷൻ നടുവേദനയ്‌ക്ക് കാരണമാകാം.
പലവിധത്തിൽ കണ്ടുവരുന്ന നടുവേദനകൾക്ക് പലതരം ചികിത്സ തന്നെയാണ്. ദീർഘകാലത്തേക്ക് നീണ്ടുനിൽക്കുന്ന തരത്തിലുള്ളതും പ്രത്യേക സാഹചര്യങ്ങളിൽ ഉള്ളതുമായ നടുവേദനകൾ ഉണ്ട്. നടുവേദന എങ്ങനെയുള്ളതാണെങ്കിലും ഡോക്‌ടറെ കണ്ടതിന് ശേഷം മാത്രമേ യോഗ പരിശീലിക്കാൻ പാടുള്ളൂ.
വ്യായാമമായിട്ടല്ല, ചികിൽസാമാർഗമായാണ് യോഗ അഭ്യസിക്കേണ്ടത്. ഒട്ടേറെ പേരിൽ ഈ യോഗ പരിശീലനം ഫലം കണ്ടെത്തിയതായാണ് വിദഗ്‌ദരുടെ അഭിപ്രായം. നടുവേദന ഉണ്ടെങ്കിൽ മാത്രമേ യോഗ പരിശീലിക്കേണ്ടതുള്ളൂ എന്നില്ല. ഇത് ജീവിതത്തിന്റെ ഒരു ഭാഗമാക്കുന്നത് നല്ലതാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more