1 GBP = 103.17
breaking news

മോറിസൺസ് സൂപ്പർമാർക്കറ്റിന്റെ കാർ പാർക്കിൽ നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തി

മോറിസൺസ് സൂപ്പർമാർക്കറ്റിന്റെ കാർ പാർക്കിൽ നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തി

മിഡ്ലാൻഡ്സ്: മിഡ്‌ലാൻഡ്‌സിലെ
ബിൽസ്റ്റണിലെ ബ്ലാക്ക് കൺട്രി റൂട്ടിലുള്ള മോറിസൺസ് കാർപാർക്കിൽ നിന്നാണ് നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ ഒമ്പത് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയതെന്ന് വെസ്റ്റ് മിഡ്‌ലാന്റ്സ് പോലീസ് പറഞ്ഞു.

കുഞ്ഞ് ജനിച്ചത് എപ്പോഴാണെന്നോ കാർ പാർക്കിൽ എത്തിയത് എങ്ങനെയെന്നോ നിലവിൽ അറിയില്ലെന്ന് ഒരു പ്രസ്താവനയിൽ പോലീസ് പറയുന്നു. അതേസമയം കുഞ്ഞിന്റെ അമ്മയെ തിരിച്ചറിഞ്ഞ പോലീസ് അവർക്ക് ഉചിതമായ പരിചരണം ലഭിക്കുന്നുണ്ടെന്ന് പറഞ്ഞു. ഇത് ഒരു ദാരുണമായ സംഭവമെന്നും ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് അന്വേഷണം നടത്തുകയാണെന്നും ഡെറ്റ് ഇൻസ്പെക്ടർ ജിം എഡ്മണ്ട്സ് പറഞ്ഞു.

രാത്രി എട്ടുമണിയോടെ പുറത്തിറക്കിയ അപ്‌ഡേറ്റിൽ വെസ്റ്റ് മിഡ്‌ലാന്റ്സ് പോലീസ് അമ്മയെ കണ്ടെത്തിയതായും ഉദ്യോഗസ്ഥർ അവരോട് യഥാസമയം സംസാരിക്കുമെന്നും പറഞ്ഞു. കമ്പനി പോലീസിനെ സഹായിക്കുന്നുണ്ടെന്നും കൂടുതൽ വിവരങ്ങൾ പുറത്തുവിടില്ലെന്നും മോറിസൺ വക്താവ് പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more