1 GBP = 103.96

ബ്രാഡ്ഫോർഡ് മലയാളി അസോസിയേഷൻ പ്രസിഡൻ്റ് ബാബു ലൂക്കാേസിൻ്റെ പിതാവ് നിര്യാതനായി…

ബ്രാഡ്ഫോർഡ് മലയാളി അസോസിയേഷൻ പ്രസിഡൻ്റ് ബാബു ലൂക്കാേസിൻ്റെ പിതാവ് നിര്യാതനായി…

ടോം തോമസ്

ബ്രാഡ്ഫോർഡ് മലയാളി അസോസിയേഷൻ പ്രസിഡൻ്റ് ബാബു ലൂക്കാേസിൻ്റെ പിതാവും കിടങ്ങൂർ സൗത്ത് കുടുന്തയിൽ തോമസ് ലൂക്കാ (97) നിര്യാതനായി.ഭാര്യ കരിങ്കുന്നം  ഇടയാടിയിൽ പരേതയായ അന്നമ്മ. മക്കൾ പരേതനായ കെ.എൽ.തോമസ് (ബേബി), കെ.എൽ ജോസ്(റിട്ട. പ്രൊഫസർ, സെൻ്റ്. സ്റ്റീഫൻസ് കോളേജ്, ഉഴവൂർ), കെ.എൽ.പോൾ (സണ്ണി), മേരിക്കുട്ടി.കെ.എൽ (റിട്ട. അധ്യാപിക, സെൻ്റ് ആൻസ് എച്ച്.എസ്.എസ് കോട്ടയം), ഫിലിപ്പ് ലൂക്കോസ് (യുഎസ്എ), ജെയിംസ് ലൂക്കോസ് (ജിമ്മി), ബോസ് ലൂക്കോസ് (യുകെ), ബാബു ലൂക്കോസ്(യുകെ).മരുrക്കൾ ജെസ്സി കളപ്പുരയ്ക്കൽ താഴത്തേൽ (നീറിക്കാട്), ബെൻസി പഴയതോട്ടത്തിൽ (കണ്ണിമല), എത്സമ്മ അഴകുളത്തിൽ ( ഏറ്റുമാനൂർ), പരേതനായ ജോമോൻ കളപ്പുരയിൽ (ഒളശ്ശ), മിനി വെള്ളിയാൻ (ഒളശ്ശ), മിനി കറ്റോട്ടിൽ പാലന്തറ ( ഓതറ), ഷൈനി അപ്പോഴിപ്പറമ്പിൽ (മേമ്മുറി), ബീന പൂഴിക്കാലായിൽ (പുന്നത്തുറ).

സംസ്കാര ശുശ്രൂഷകൾ തിങ്കളാഴ്ച (7/3/21) വൈകുന്നേരം 3 മണിക്ക് ഭവനത്തിൽ നിന്നും ആരംഭിച്ച് പുന്നത്തറ സെൻ്റ്. തോമസ് പഴയപള്ളിയിൽ സംസ്കരിക്കുന്നതാണ്.

പരേതൻ്റെ നിര്യാണത്തിൽ  യുക്മ പ്രസിഡൻ്റ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻ്റ് എബി സെബാസ്റ്റ്യൻ, ജോയിൻ്റ് സെക്രട്ടറി സാജൻ സത്യൻ, യുക്മ ന്യൂസ് ചീഫ് എഡിറ്റർ സുജു ജോസഫ്, യുക്മ ചാരിറ്റി ട്രസ്റ്റി വർഗീസ് ഡാനിയേൽ, യോർക് ഷെയർ & ഹംമ്പർ റീജിയൻ പ്രസിഡൻ്റ് അശ്വിൻ മാണി, സെക്രട്ടി സജിൻ രവീന്ദ്രൻ, ബി.എം.എ നേതാക്കൻമാരായ ജിബി ജോൺ, സോജൻ ജോസഫ്
തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതൻ്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം, വേർപാടിൽ വേദനിക്കുന്ന  കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു. ആദരാഞ്ജലികൾ…

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more