1 GBP = 103.87

വീല്‍ചെയര്‍ വിതരണ ചടങ്ങിനിടെ എഴുന്നേറ്റ് നടന്നതിന് കാലുതല്ലിയൊടിക്കുമെന്ന് കേന്ദ്രമന്ത്രിയുടെ ഭീഷണി

വീല്‍ചെയര്‍ വിതരണ ചടങ്ങിനിടെ എഴുന്നേറ്റ് നടന്നതിന് കാലുതല്ലിയൊടിക്കുമെന്ന് കേന്ദ്രമന്ത്രിയുടെ ഭീഷണി

ഭിന്നശേഷിക്കാര്‍ക്കുള്ള വീല്‍ചെയര്‍ വിതരണചടങ്ങിനിടെ എഴുന്നേറ്റ് നടന്ന ആളോട്, കാല് തല്ലിയൊടിക്കുമെന്ന് കേന്ദ്രമന്ത്രിയുടെ ഭീഷണി. കാല് തല്ലിയൊടിക്കുമെന്ന് മാത്രമല്ല, എന്നിട്ട് ഒരു ഊന്നുവടി തന്നുവിടുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കേന്ദ്രമന്ത്രിയും ഗായകനുമായ ബാബുല്‍ സുപ്രിയോ ആണ് വിവാദ പരാമര്‍ശത്തിന്റെ പേരില്‍ പുലിവാല് പിടിച്ചിരിക്കുന്നത്. പശ്ചിമബംഗാളിലെ അസനോളിലാണ് സംഭവം.

ഭിന്നശേഷിക്കാര്‍ക്കുള്ള വീല്‍ചെയറുകളും ഊന്നുവടികളും അനുബന്ധ സഹായ ഉപകരണങ്ങളും വിതരണം ചെയ്യുന്ന ചടങ്ങായിരുന്നു വേദി. സമാജിക് അധികാരിത ഷിവിര്‍ ആയിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്. ചടങ്ങിനിടെ ബാബുല്‍ സുപ്രിയോ സംസാരിച്ചുകൊണ്ടിരിക്കെ ആളുകള്‍ക്കിടയിലൂടെ ഒരു വ്യക്തി എഴുന്നേറ്റു നടന്നു. ” നിങ്ങളെന്തിനാണ് ഇങ്ങനെ നടക്കുന്നത്. അവിടെ ഇരിക്കൂ. നിങ്ങള്‍ക്ക് എന്താണ് പറ്റിയത്, എന്തെങ്കിലും പ്രശ്നമുണ്ടോ.. ഇനി നിങ്ങള്‍ അനങ്ങിയാല്‍ ഞാന്‍ നിങ്ങളുടെ കാല് ഓടിക്കും എന്നിട്ട് ഒരു ഊന്നുവടിയും വെച്ചുതരും” എന്നായിരുന്നു ബാബുല്‍ സുപ്രിയോയുടെ പ്രസ്താവന. ഇനി അയാള്‍ അവിടെ നിന്ന് അനങ്ങിയാല്‍ കാലു തല്ലിയൊടിക്കാനും എന്നിട്ടൊരു ഊന്നുവടി നല്‍കാനും തന്റെ സുരക്ഷാ ജീവനക്കാരോട് മന്ത്രി നിര്‍ദേശിക്കുകയും ചെയ്തു.

ചടങ്ങിനിടെ ബാബുല്‍ സുപ്രിയോ കയര്‍ക്കുന്ന വീഡിയോ വൈറലായിട്ടുണ്ട്. ഒരു വ്യക്തി നിരന്തരം എഴുന്നേറ്റ് നടന്നതാണ് സുപ്രിയോയെ പ്രകോപിച്ചത്. അസനോളില്‍നിന്നുള്ള ബിജെപി എംപിയായ ബാബുല്‍ സുപ്രിയോ നരേന്ദ്ര മോദി മന്ത്രിസഭയിലെ ഏറ്റവും പ്രായംകുറഞ്ഞ മന്ത്രിയുമാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more